NEWS

ഇറാൻ ദ്വീപിൽ അമേരിക്കൻ ബോംബാക്രമണം: ബഹ്‌റൈനിൽ ഇറാൻ തിരിച്ചടിച്ചു

ദുബായ്: ഇറാനിലെ സിറിക് ദ്വീപിലുള്ള ആശയവിനിമയ ടവർ അമേരിക്കൻ സേന ബോംബിട്ട് തകർത്തു. ഇതിന് മറുപടിയെന്നോണം ബഹ്‌റൈനിൽ സ്ഥിതിചെയ്യുന്ന അമേരിക്കയുടെ അത്യാധുനിക റഡാർ സംവിധാനം ഇറാൻ തകർത്തു കളഞ്ഞു. സിറിക് ദ്വീപുവെച്ച് തങ്ങളുടെ എംക്യു-1 ഡ്രോണുകൾ ഇറാൻ വെടിവെച്ചിട്ടതായി അമേരിക്ക ആരോപിച്ചപ്പോൾ, അമേരിക്കൻ ഡ്രോണുകൾ തങ്ങൾ തകർത്തതായി ഇറാനും വാദിച്ചു.

ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവഗണിച്ച് സഞ്ചരിച്ച പ്രകൃതിവാതക ടാങ്കർ സമുദ്രത്തിൽ വിന്യസിച്ച മൈനുകളിൽ തട്ടി പൊട്ടിത്തെറിക്കുകയും കപ്പലിൽ തീപിടിക്കുകയും ചെയ്തു. വ്യാഴാഴ്ച മാത്രം നാല് എണ്ണക്കപ്പലുകളാണ് സമാനമായ സ്‌ഫോടനങ്ങളിൽ തകർന്നടിഞ്ഞത്. ഈ മാസം ഇതുവരെ ഇറാൻ സൈന്യം സ്ഥാപിച്ച കടൽബോംബുകളിൽ തട്ടി പത്തോളം കപ്പലുകൾക്കാണ് നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. ഒക്ടോബറിൽ മാത്രം ഹോർമുസ് മേഖലയിൽ കപ്പലുകൾക്ക് നേരെ 37 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Fashion ⏭️

Back to top button