NEWS

ഗുരുവായൂർ ദേവസ്വം: ഓഡിറ്റോറിയം വാടക വർദ്ധന റദ്ദാക്കി

ഗുരുവായൂർ: മേൽപ്പത്തൂർ, ശ്രീഗുരുവായൂരപ്പൻ എന്നീ ഓഡിറ്റോറിയങ്ങളുടെ വാടക വർദ്ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം ഗുരുവായൂർ ദേവസ്വം ഭരണസമിതി റദ്ദാക്കി. കഴിഞ്ഞ ദിവസം ചേർന്ന ഭരണസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനമുണ്ടായത്.

ജനുവരി ഒന്നുമുതൽ ഓഡിറ്റോറിയം വാടക 11,800 രൂപയായി ഉയർത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് പിൻവലിച്ച് പഴയ നിരക്കായ 5,900 രൂപ തന്നെ തുടരാൻ ഭരണസമിതി ധാരണയിലെത്തുകയായിരുന്നു. പുതുക്കിയ നിരക്ക് പ്രകാരം ഇതിനകം തുക അടച്ച് ബുക്കിംഗ് നടത്തിയവർക്ക്, അധികമായി ഈടാക്കിയ പണം തിരികെ നൽകുമെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് വ്യക്തമാക്കി.

Sports ⏭️

Read News ⏭️

Back to top button