HEALTH

സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഓ​ട്ടോ​മാ​ൾ | Automall Breast Cancer Awareness


ദോ​ഹ: ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ​ത്തി​നും ക്ഷേ​മ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി അ​ൽ-​ഫു​ത്തൈം ഓ​ട്ടോ​മോ​ട്ടീ​വ് ഗ്രൂ​പ്പി​ന്റെ ഭാ​ഗ​മാ​യ ‘ഓ​ട്ടോ​മാ​ൾ’ സ്ത​നാ​ർ​ബു​ദ -ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സി​ദ്ര മെ​ഡി​സി​നി​ലെ ഡോ. ​ഗാ​ദ മൊ​ഹി​യു​ദ്ദീ​ൻ, ഫോ​ക്ക​സ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഡോ​മാ​സ്കോ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി പ​രി​പാ​ടി ന​ട​ത്തി​യ​ത്. സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക്ക​ര​ണ മാ​സാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​നി​ത ജീ​വ​ന​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സി​ദ്ര മെ​ഡി​സി​നി​ലെ പ്ര​മു​ഖ ഡോ​ക്ട​റാ​യ ഗാ​ദ മൊ​ഹി​യു​ദ്ദീ​ൻ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. രോ​ഗം മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​യേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ, മു​ൻ​ക​രു​ത​ലു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഡോ. ​ഗാ​ദ മൊ​ഹി​യു​ദ്ദീ​ൻ വി​ശ​ദീ​ക​രി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് അ​വ​ർ മ​റു​പ​ടി ന​ൽ​കി. പ​തി​വ് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും അ​വ​ർ സം​സാ​രി​ച്ചു. നേ​ര​ത്തെ രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്ന​തി​നും പ്ര​തി​രോ​ധ ആ​രോ​ഗ്യ പ​രി​പാ​ല​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​യി സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഫോ​ക്ക​സ് മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി ചേ​ർ​ന്ന് ഒ​രു​ക്കി​യ ക്യാ​മ്പി​ൽ ജ​ന​റ​ൽ ക​ൺ​സ​ൾ​ട്ടേ​ഷ​നു​ക​ൾ, ദ​ന്ത​പ​രി​ശോ​ധ​ന, ബി.​പി, ബ്ല​ഡ് ഷു​ഗ​ർ തു​ട​ങ്ങി​യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി. പൊ​തു ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ​വും ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി. ഫോ​ക്ക​സ് മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ഓ​ട്ടോ​മാ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആ​രോ​ഗ്യ സം​രം​ഭ​മാ​ണി​ത്. ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണ് ക്യാ​മ്പി​ന് ല​ഭി​ച്ച​ത്.


Life Style ⏭️

Back to top button