നരച്ച മുടി മിനിട്ടുകൾക്കുള്ളിൽ കട്ട കറുപ്പാക്കാം; തേയിലപ്പൊടിയിൽ ഇവ ചേർത്ത് ഉപയോഗിക്കൂ

പ്രതീകാത്മകചിത്രം
നര എന്നത് ഈ കാലഘട്ടത്തിൽ പലരെയും ബാധിച്ചിരിക്കുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നമാണ്. പ്രായം കൂടുന്നതിന്റെ ഭാഗമായി സാധാരണയായി മുടി നരയ്ക്കുമെങ്കിലും ചിലരിൽ ചെറുപ്പത്തിൽ തന്നെ അകാലനര ബാധിക്കുന്നു. ജനിതക ഘടകങ്ങൾ, സമ്മർദ്ദം, ജീവിതശൈലിയിലെ മാറ്റങ്ങൾ, പോഷകക്കുറവ് തുടങ്ങിയ പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം.
നര മറയ്ക്കാൻ പലരും കെമിക്കൽ ഡൈകളെ ആശ്രയിക്കാറുണ്ട്. എന്നാൽ ഇത്തരം കെമിക്കൽ ഡൈകൾ ഗുണത്തെക്കാൾ ഏറെ ദോഷമാണ് മുടിക്ക് ചെയ്യുന്നത്. മുടി സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്തമായ രീതി സ്വീകരിക്കുന്നതാണ് നല്ലത്. വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെ നര അകറ്റാമെന്ന് നോക്കിയാലോ?
ചേരുവകൾ
കരിഞ്ചീരകം – രണ്ട് ടേബിൾസ്പൂൺ
തേയിലപ്പൊടി – ഒന്നര ടേബിൾസ്പൂൺ
ചെമ്പരത്തിയില – മൂന്ന്
പനിക്കൂർക്ക ഇല – നാല്
വെള്ളം – ആവശ്യത്തിന്
ഹെന്ന പൗഡർ – രണ്ട് ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം അതിലേക്ക് കരിഞ്ചീരകം ചേർത്ത് വറുക്കണം. കരിഞ്ചീരകം പൊട്ടി തുടങ്ങുമ്പോൾ തേയിലപ്പൊടി അതിലേക്ക് ചേർത്ത് വറുക്കുക. ശേഷം തീ അണച്ച് ഇത് തണുക്കാൻ മാറ്റി വയ്ക്കണം. തണുത്ത ശേഷം തരികളില്ലാതെ പൊടിക്കാം. ഇനി ചെമ്പരത്തിയിലയും നാല് പനിക്കൂർക്ക ഇലയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് അരച്ചെടുക്കുക. ഈ മിശ്രിതം അരിച്ച് ഒരു ബൗളിലേക്ക് മാറ്റാം. ഇനി ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് രണ്ട് ടേബിൾസ്പൂൺ ഹെന്നപ്പൊടി ചേർക്കാം. ഇതിലേക്ക് പൊടിച്ചുവച്ച് കരിഞ്ചീരകവും ചേർക്കുക. ഇലകൾ അരച്ചെടുത്ത മിശ്രിതം ഒഴിച്ച് ഇത് ഇളക്കി യോജിപ്പിക്കാം. കട്ടകളില്ലാതെ ഇളക്കിയെടുത്ത് ഡൈ ഒരു രാത്രി അടച്ചുമാറ്റി വയ്ക്കാം.
അടുത്തദിവസം ഒട്ടും നനവില്ലാത്ത തലമുടിയിഴകളിൽ ഈ മിശ്രിതം പുരട്ടി 30 മിനിറ്റ് വയ്ക്കുക. ശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയാം. ഇങ്ങനെ കഴുകുമ്പോൾ ഷാമ്പൂ ഉപയോഗിക്കരുത്. ആഴ്ചയിൽ ഒരു തവണയെങ്കിലും ഈ മിശ്രിതം പുരട്ടുന്നത് നല്ലതാണ്. മിശ്രിതം തലയിൽ പുരട്ടുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്ത് ഇതിലെ ചേരുവകളോട് നിങ്ങൾക്ക് അലർജി ഇല്ലെന്ന് ഉറപ്പാക്കുക.
(ഈ ഉള്ളടക്കം പൊതുവായ അറിവിനും വിവരങ്ങൾക്കുമായി മാത്രമുള്ളതാണ്. ഇത് പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ ചികിത്സയ്ക്കോ പകരമല്ല. ചർമ്മവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ, സ്വയം ചികിത്സ നടത്തുന്നതിന് മുമ്പ് യോഗ്യതയുള്ള ഡോക്ടറുടെയോ ഡെർമറ്റോളജിസ്റ്റിന്റെയോ നിർദേശം തേടുക)
English Summary
Grey hair is a common concern that can occur with age, genetics, stress, lifestyle changes and nutritional deficiencies. Many people use chemical dyes to cover grey hair, but natural alternatives are also popular.
RELATED TOPICS: GREY HAIR, GREY HAIR REMEDY, TEA POWDER HAIR DYE, NATURAL HAIR COLOUR, HENNA HAIR DYE
Health ⏭️


