FASHION

എത്ര വളരാത്ത മുടിയും വളരും; ആഴ്‌ചയിൽ ഒരുദിവസം ഇങ്ങനെ ചെയ്‌തുനോക്കൂ, ഒറ്റദിവസത്തിൽ ഫലം കാണാം

പ്രതീകാത്മക ചിത്രം

നല്ല കട്ടിയും നീളവുമുള്ള കറുത്ത തലമുടി വേണമെന്ന് ആഗ്രഹിക്കാത്തവ‌ർ വളരെ കുറവാണ്. കാലം മാറിയതോടെ ഇപ്പോൾ പലരും കെരാറ്റിൻ, ബോട്ടോക്‌സ് പോലുള്ള ട്രീറ്റ്‌മെന്റുകൾ ചെയ്യുന്നുണ്ട്. ഇവ ചെയ്യണമെങ്കിലും പോലും ആരോഗ്യമുള്ള മുടി വേണം. അതിനാൽ, മുടിക്ക് വേണ്ട സംരക്ഷണം കൊടുക്കേണ്ടത് അനിവാര്യമാണ്. ജോലിത്തിരക്ക് കാരണം മുടി സംരക്ഷിക്കാൻ സമയമില്ലാത്തവർക്ക് പോലും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന എണ്ണയും ഹെയർ പാക്കും പരിചയപ്പെടാം. ഇത് ആഴ്‌ചയിൽ ഒരുതവണ ഉപയോഗിച്ചാൽ മതി. ഇവ തയ്യാറാക്കി ഉപയോഗിക്കേണ്ട വിധം അറിയാം.

കറ്റാർവാഴ, റോസ്‌മേരി എണ്ണ

എണ്ണ തയ്യാറാക്കാനായി ഒരു സ്‌പൂൺ കറ്റാർവാഴ ജെൽ വേണം. ഇത് ചെടിയിൽ നിന്നെടുത്തത് തന്നെ വേണം. ഇതിലേക്ക് റോസ് മേരി എസൻഷ്യൽ ഓയിൽ നാലോ അഞ്ചോ തുള്ളി ചേർത്ത് യോജിപ്പിക്കുക. ശേഷം ശിരോചർമത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും മസാജ് ചെയ്യണം. 20 മിനിട്ട് തലയിൽ വച്ചശേഷം കഴുകി കളയാവുന്നതാണ്. ആഴ്‌ചയിൽ കുറഞ്ഞത് ഒരു തവണ ഇത് ചെയ്യുക.

ഉലുവ ഹെയർപാക്ക്

ഇതിനായി രണ്ട് ടേബിൾസ്‌പൂൺ ഉലുവയെടുത്ത് അര ഗ്ലാസ് കഞ്ഞിവെള്ളത്തിൽ കുതിർക്കാൻ വയ്‌ക്കുക. പിറ്റേദിവസം ഈ ഉലുവയും മൂന്ന് ടേബിൾസ്‌പൂൺ തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം എണ്ണ പുരട്ടിയ മുടിയിലേക്കും ശിരോചർമത്തിലേക്കും പുരട്ടി 30 മിനിട്ട് വച്ചശേഷം കഴുകി കളയുക.
RELATED TOPICS: HAIR GROWTH TIPS, HAIR GROWTH REMEDY, NATURAL HAIR CARE, MUDI VALARAN TIPS, HAIR GROWTH MALAYALAM


Health ⏭️

Back to top button