NEWS
സൗദിയിൽ മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിൽ അപകടസാധ്യത ഒഴിഞ്ഞു; സുരക്ഷാ നിർദേശങ്ങളുമായി സിവിൽ ഡിഫൻസ്

റിയാദ്∙ അൽ ഉല, യാംബു, തായിഫ്, ജിസാൻ, ജിദ്ദ, മക്ക, ഖമീസ് മുശൈത്ത്, അബഹ എന്നീ പ്രദേശങ്ങളിൽ ഉണ്ടായ അപകടസാധ്യതകൾ പൂർണമായും ഒഴിഞ്ഞതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. അപകടം മുൻകൂട്ടി അറിയിക്കുന്നതിനുള്ള ദേശീയ പ്ലാറ്റ്‌ഫോം വഴി ഇവിടങ്ങളിൽ മുന്നറിയിപ്പുകൾ നൽകിയിരുന്നു.മുന്നറിയിപ്പ് ലഭിച്ചാൽ ഉടൻ തന്നെ കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അപകടസാധ്യത പൂർണമായി ഒഴിവാകുന്നതുവരെ ജനലുകൾ, ബാൽക്കണി, ടെറസ്, ഗ്ലാസ് നിർമിതികൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കണമെന്നും അധികൃതർ നിർദേശിച്ചു.
Fashion ⏭️


