NEWS
കാനഡയിലെ ‘ബീഫ് വിവാദം’; വൈറൽ വിഡിയോയുടെ പിന്നിലെ സത്യമെന്ത്? വിശദീകരണവുമായി ഇന്ത്യൻ വംശജയായ വീട്ടുടമ

വാൻകൂവർ∙ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള സറെയില്‍ ടിവാന ഫാംസില്‍ വാടകക്കാരും വീട്ടുയുടമസ്ഥയും തമ്മിലുണ്ടായ തര്‍ക്കം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായതോടെ, ഈ സംഭവത്തിന്റെ പിന്നാമ്പുറക്കഥകളും കാനഡയിലെ കര്‍ശനമായ വാടക നിയമങ്ങളും ഇപ്പോൾ സജീവ ചർച്ചയാവുകയാണ്.∙ പൊലീസിന്റെ ഇടപെടലും നിലവിലെ അവസ്ഥയും വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഗാര്‍ഡനില്‍ വാടകക്കാർ ബാർബിക്യൂ ചെയ്തതുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥയും വാടകക്കാരും തമ്മിലുണ്ടായ വാക്കുതർക്കമാണ് പിന്നീട് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചത്. ഇതേതുടർന്ന് സറെ പൊലീസ് ഈ വിഷയത്തില്‍ നേരിട്ട് ഇടപെടുകയും വീട്ടുയുടമസ്ഥയായ രാജ് ടിവാനയെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയുണ്ടായി.വീട്ടുയുടമസ്ഥയായ രാജ് ടിവാന താനൊരു സിഖ് വിഭാഗക്കാരിയാണെന്നും കുട്ടിക്കാലം മുതല്‍ മാംസാഹാരം കഴിക്കുന്ന ആളാണെന്നും വ്യക്തമാക്കി ഈ വാദങ്ങളെ പൂർണമായി തള്ളിക്കളയുകയുണ്ടായി. മതപരമായോ പ്രത്യേക ഭക്ഷണരീതികളുമായോ ഈ തര്‍ക്കത്തിന് യാതൊരു ബന്ധവുമില്ലെന്ന് സറെ പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.
Fashion ⏭️


