FASHION

അടുക്കളയിലെ മൂന്നുചേരുവകൾ മാത്രം മതി: നരച്ച മുടി കറുപ്പിക്കാം എളുപ്പത്തിൽ

പ്രതീകാത്മക ചിത്രം

ചെറുപ്പക്കാരിൽ വർദ്ധിച്ചുവരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അകാലനര. സമ്മർദ്ദവും ജീവിതശൈലിയുമാണ് ഇതിന്റെ കാരണം. സാധാരണ ഈ പ്രശ്നം പരിഹരിക്കാൻ രാസവസ്തുക്കൾ അടങ്ങിയ വിലകൂടിയ ഹെയർ ഡൈകളാണ് ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും മുടിയുടെ സ്വാഭാവികാരോഗ്യം നഷ്ടമാകുന്നതിന് കാരണമാകുന്നു. എന്നാൽ ഇനിമുതൽ ഇത്തരം പ്രശ്നങ്ങളുണ്ടാകില്ല. പകരം വീട്ടിലുള്ള മൂന്നുചേരുവകൾ ഉപയോഗിച്ച് പ്രകൃതിദത്തമായ ഹെയർ ഡൈ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.

ആവശ്യമായ ചേരുവകൾ

കടുക്- രണ്ട് ടേബിൾ സ്പൂൺ
കടുക് എണ്ണ- ഒരു ടേബിൾ സ്പൂൺ
കറിവേപ്പില- ഒരു പിടി

തയ്യാറാക്കുന്നവിധം

ആദ്യം അടിക്കട്ടിയുള്ള ഒരു ചീനച്ചട്ടി ചൂടാക്കി അതിലേയ്ക്ക് കടുക് ചേർത്ത് നന്നായി വറുത്തെടുക്കണം. ശേഷം ഇതിലേയ്ക്ക് കറിവേപ്പില ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കണം. കറിവേപ്പില കരിഞ്ഞുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഇത് ചൂടാറിയതിന് ശേഷം മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കണം.

ഈ പൊടിയിലേയ്ക്ക് കടുക് എണ്ണോ അതില്ലാത്തപക്ഷം ശുദ്ധമായ വെളിച്ചെണ്ണയോ ചേർത്ത് ഇളക്കി യോജിപ്പിച്ച് കുഴമ്പുരൂപത്തിലാക്കണം. ഇനി ഈ മിശ്രിതം അധികം എണ്ണമയമില്ലാത്ത മുടിയിൽ നന്നായി തേച്ചുപിടിപ്പിക്കണം. 25 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ആവർത്തിച്ചാൽ നരച്ച മുടി എളുപ്പത്തിൽ കറുപ്പിക്കുന്നതിനൊപ്പം സ്വാഭാവികാരോഗ്യവും നിലനിർത്താനാകും.

English Summary

Premature greying is becoming increasingly common among young people, often linked to stress and lifestyle factors. Instead of chemical-based hair dyes, a natural hair dye can be prepared at home using just three simple ingredients.


Health ⏭️

Back to top button