FASHION

കുറച്ച് കടുക് മാത്രം മതി; എത്ര നരച്ച മുടിയും മിനിറ്റുകൾക്കുള്ളിൽ കറുപ്പിക്കാം

പ്രതീകാത്മകചിത്രം

ഈ കാലഘട്ടത്തിൽ ഒരുപാട് പേർ നേരിടുന്ന പ്രശ്നമാണ് അകാലനര. മാർക്കറ്റിൽ ലഭിക്കുന്ന വിലകൂടിയ രാസവസ്തുക്കൾ ചേർന്ന ഹെയർ ഡൈകളാണ് ഇതിന് പരിഹാരമായി പലരും കാണുന്നത്. എന്നാൽ ഇത്തരം കെമിക്കൽ ഡൈകൾ ആരോഗ്യത്തിനും ശിരോചർമ്മത്തിനും ദോഷമാകാൻ സാദ്ധ്യതയുണ്ട്.

തീർത്തും പ്രകൃതിദത്തമായ വഴികൾ ഉപയോഗിച്ച് നരച്ച മുടി അകറ്റാൻ കഴിയും. അതിന് വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം മതി. അതിൽ ഒന്നാണ് കടുക്. മുടിക്ക് കറുപ്പ് നിറം നൽകാനും ആരോഗ്യം സംരക്ഷിക്കാനും ഇത് വളരെ നല്ലതാണ്. തലയോട്ടിയിലെ രക്തയോട്ടം കൂട്ടി മുടിവേരുകളെ ഉത്തേജിപ്പിക്കുന്നതിനും താരൻ തടയാനും കടുക് നല്ലതാണ്. കടുക് ഉപയോഗിച്ച് എങ്ങനെ മുടി കറുപ്പിക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

കടുക് – രണ്ട് ടേബിൾ സ്പൂൺ
കടുക് എണ്ണ ( അല്ലെങ്കിൽ വെളിച്ചെണ്ണ) – ഒരു ടേബിൾ സ്പൂൺ
കറിവേപ്പില – ഒരുപിടി

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള പാത്രം ചൂടാക്കി അതിലേക്ക് കടുക് ചേർത്ത് നന്നായി വറുക്കാം. കടുക് നന്നായി പൊട്ടിയശേഷം കറിവേപ്പില കൂടി അതിൽ ചേർത്ത് ഇളക്കാം. കറിവേപ്പില കരിഞ്ഞ് പോകരുത്. ഈ മിശ്രിതം ചൂടാറിയശേഷം മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കാം. ഈ പൊടിയിലേക്ക് കടുക് എണ്ണയോ വെളിച്ചെണ്ണയോ ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക.

ഇനി ഇത് നരച്ച മുടിയിഴകളിൽ നന്നായി തേച്ചുപിടിപ്പിക്കാം. 20-30 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുന്നത് നരച്ചമുടി വേഗത്തിൽ കറുപ്പിക്കാൻ സഹായിക്കും.

English Summary

The article discusses premature graying, advising against chemical dyes. It proposes a natural solution using roasted mustard and curry leaves, ground into a paste with oil. This mixture, applied for 20-30 minutes 1-2 times weekly, reportedly darkens hair naturally, stimulates roots, and improves scalp health without harmful chemicals.
RELATED TOPICS: GREY HAIR REMEDY, MUSTARD HAIR PACK, NATURAL HAIR CARE, HAIR TIPS


Health ⏭️

Back to top button