NEWS

കുതിരാൻ തുരങ്കമടഞ്ഞാൽ വഴിമുടങ്ങും; ക്ഷേത്രത്തിനു മുന്നിലൂടെയുള്ള പഴയ ദേശീയപാത പ്ലാൻ ബി ?


കുതിരാൻ ∙ തുരങ്കത്തിനു മുകളിൽ മണ്ണിടിച്ചിലുണ്ടാകുമ്പാൾ ആശങ്കപ്പെടാൻ കാരണമുണ്ട്; ഇവിടെ മാത്രം ദേശീയപാതയ്ക്കു സർവീസ് റോഡില്ല. ജില്ലയിൽ മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയ്ക്കു മറ്റെല്ലായിടത്തും സർവീസ് റോഡുണ്ട്. ഏതെങ്കിലും തരത്തിൽ പ്രധാന റോഡിൽ ഗതാഗത തടസ്സമുണ്ടായാൽ സർവീസ് റോഡ് ഉപയോഗിക്കാം. എന്നാൽ കുതിരാനിലെ സമാന്തര റോഡ് 60 കിലോമീറ്റർ അകലെയാണ്. അതുകൊണ്ടാണ് പ്ലാൻ ബി എന്ന തരത്തിൽ കുതിരാൻ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള പഴയ ദേശീയപാത വീണ്ടും സഞ്ചാരയോഗ്യമാക്കുവാനുള്ള സാധ്യത അധികൃതർ ആരായുന്നത്.തുരങ്കം വന്നതോടെ സമാന്തര പാതയുടെ ഒരു ഭാഗം പൊളിച്ചുനീക്കി വനത്തോടു ചേർത്തു. തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്തെ റോഡിൽ നിന്നു പരമ്പരാഗത പാതയിലേക്കു കയറുന്നതിനുള്ള ഭാഗം യാത്രാ യോഗ്യമാക്കാൻ ശ്രമം നടന്നെങ്കിലും നിയമക്കുരുക്കിൽപെട്ട് ഉപേക്ഷിക്കേണ്ടി വന്നു. ഏതെങ്കിലും സാഹചര്യത്തിൽ കുതിരാൻ തുരങ്കത്തിൽ ഗതാഗത തടസ്സമുണ്ടായാൽ പഴയ റോഡ് ഉപയോഗിക്കാതെ മറ്റു മാർഗമില്ല. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാവുന്ന തരത്തിൽ പഴയ റോഡ് യാത്രായോഗ്യമാക്കണമെന്ന ആവശ്യം പ്രദേശവാസികൾ കാലങ്ങളായി ഉന്നയിക്കുന്നുണ്ട്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ റോഡ് യാത്രായോഗ്യമാക്കുന്നതിനെക്കുറിച്ചുള്ള ആലോചനയുമില്ല. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽ കുതിരാനിലെ പഴയ റോഡ് യാത്രായോഗ്യമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


Fashion ⏭️

Back to top button