NEWS

ഇന്ത്യയ്ക്കും ചൈനയ്ക്കും 100% തീരുവ; ബിൽ പാസാക്കി യുഎസ് സെനറ്റ്, ട്രംപ് ഒപ്പുവച്ചാൽ വൻ പ്രകോപനം


റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾ‌പ്പെടെ 5 രാജ്യങ്ങൾക്കുമേൽ 100% തീരുവ ചുമത്താനുള്ള ബിൽ പാസാക്കി യുഎസ് സെനറ്റ്. സ്ലൊവാക്കിയ, ഹംഗറി, അസർബൈജാൻ‌ എന്നിവയാണ് മറ്റ് 3 രാജ്യങ്ങൾ. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് അംഗങ്ങൾ ഒരുമിച്ച് കൊണ്ടുവന്ന ബിൽ 11ന് എതിരെ 86 വോട്ടുകൾക്കാണ് സെനറ്റ് ‘പരീക്ഷ’ പാസായത്. റഷ്യയുടെ കടുത്ത വിമർശകനും യുക്രെയ്നെ വലിയതോതിൽ പിന്തുണച്ചയാളുമായ, അടുത്തിടെ അന്തരിച്ച സെനറ്റർ ലിൻഡ്സെ ഗ്രമാഹിന്റെ പേരിലാണ് ബിൽ. ഇന്ത്യയ്ക്കും ചൈനയ്ക്കും 500% തീരുവ ചുമത്തണമെന്നായിരുന്നു ഗ്രഹാം വാദിച്ചിരുന്നത്. ‘ലിൻഡ്സെ ഒ. ഗ്രഹാം സാൻക്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2006’ എന്നാണ് ബില്ലിന്റെ പേര്.പുട്ടിനും ഇറാനും ഉപരോധം


Fashion ⏭️

Back to top button