മുഖവും ശരീരവും ഒരുപോലെ തിളങ്ങും; കുളിക്കുന്നതിന് മുമ്പ് ഈ പാക്ക് പുരട്ടിനോക്കൂ, ഫലം ഉടനറിയാം

പ്രതീകാത്മക ചിത്രം
മുഖത്തും ശരീരത്തിലുമുണ്ടാകുന്ന പാടുകൾ, കുരുക്കൾ, കരിവാളിപ്പ് എന്നിവ ഭൂരിഭാഗംപേരെയും അലട്ടുന്ന പ്രശ്‌നമാണ്. ഇത് മാറാനായി പലരും വിലകൂടിയ ക്രീമുകൾ ഉപയോഗിക്കുന്നുണ്ടാവും. ഇവ ശാശ്വത പരിഹാരം നൽകുമെങ്കിലും ചർമത്തിന് ഭാവിയിൽ ദോഷം ചെയ്യും. അതിനാൽ, ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു പാക്ക് പരിചയപ്പെടാം. മുഖം മാത്രമല്ല, ശരീരം മുഴുവൻ തിളങ്ങാൻ ഇത് സഹായിക്കും.
ആവശ്യമായ സാധനങ്ങൾ
മുൾട്ടാണി മിട്ടി – 50 ഗ്രാം
കടലമാവ് – 50 ഗ്രാം
ചന്ദനപ്പൊടി – 50 ഗ്രാം
ഓറഞ്ച് പൊടി – 50 ഗ്രാം
ബീറ്റ്‌റൂട്ട് പൊടി – 50 ഗ്രാം
പയറുപൊടി – 50 ഗ്രാം
തയ്യാറാക്കുന്ന വിധം
വൃത്തിയുള്ള ഗ്ലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക് ജാറിലേക്ക് ഈ പൊടികളെടുത്ത് യോജിപ്പിച്ച് അടച്ച് സൂക്ഷിക്കുക. ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾക്ക് പോലും ചെയ്യാവുന്ന എളുപ്പമാർഗമാണിത്. ശേഷം ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. കുളിക്കുന്നതിന് 30 മിനിട്ട് മുമ്പ് പാക്ക് തയ്യാറാക്കി മുഖത്തും ശരീരത്തിലും പുരട്ടണം. ഇതിനായി വൃത്തിയുള്ള പാത്രത്തിൽ ആവശ്യത്തിന് പൊടിയെടുക്കുക. നിങ്ങളുടേത് വരണ്ട ചർമമാണെങ്കിൽ പാൽ ഉപയോഗിച്ച് യോജിപ്പിക്കുക. എണ്ണമയമുള്ള ചർമമാണെങ്കിൽ വെള്ലം ഉപയോഗിക്കുക. ചർമം കൂടുതൽ തിളങ്ങുകയും കരിവാളിപ്പ് മാറുകയും ചെയ്യണമെങ്കിൽ തൈര് ഉപയോഗിക്കാം. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കുന്നത് നല്ലതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ ചർമത്തിൽ നല്ലരീതിയിലുള്ള മാറ്റമുണ്ടാകും.
English Summary
A homemade skincare pack using ingredients like multani mitti, gram flour, sandalwood powder, orange peel powder, beetroot powder and green gram powder is suggested to improve skin appearance. The mixture can be used with milk, water or curd based on skin type. Regular use may help reduce dullness and enhance skin glow.
RELATED TOPICS: SKIN BRIGHTENING TIPS, SKIN WHITENING TIPS, SKINCARE TIPS MALAYALAM, BEAUTY TIPS, SKIN BRIGHTENING HOMEREMEDIES
Health ⏭️


