NEWS

‘അതെന്താടോ കന്നിയിൽ കല്യാണം നടത്തിയാൽ? ‘ആ ‘ഉദയം’ എന്റേതല്ല, ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് കേറ്ററിങ് ഉടമ


കോട്ടയത്ത് അടുത്തിടെ രണ്ടിടത്ത് വിവാഹത്തിനു സദ്യ വിളമ്പാൻ നേരമായിട്ടും കരാർ ഏറ്റെടുത്ത കേറ്ററിങ് കമ്പനി ആഹാരം എത്തിക്കാത്തത് വിവാദമായിരുന്നു. സംഭവത്തിൽ കാഞ്ഞിരപ്പള്ളിയിൽ ഉദയം എന്ന പേരിൽ കേറ്ററിങ് ഏജൻസി നടത്തിയിരുന്ന കാളകെട്ടി മാഞ്ഞുക്കുളം ചക്കുംപറമ്പിൽ വിഷ്ണു മോഹനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ ഈ സംഭവത്തിൽ കോട്ടയത്തെ മാഞ്ഞൂരിലുള്ള, വർ‍ഷങ്ങൾ പാരമ്പര്യമുള്ള ‘ഉദയം കേറ്ററിങ്’ ഉടമ രാജേന്ദ്രൻ ചെയ്യാത്ത കുറ്റത്തിനു പഴി കേൾക്കുകയാണ്. രാപകൽ പലയിടങ്ങളിൽനിന്നും ആളുകൾ ഫോണിൽ വിളിച്ച് തന്നെ തെറിയഭിഷേകം നടത്തുന്നതായി രാജേന്ദ്രൻ പറയുന്നു. കേറ്ററിങ് ഏജൻസിയുടെ പേരിലെ സാമ്യം കാരണം തന്റെ ബിസിനസിനു സംഭവിച്ച നഷ്ടങ്ങളെ കുറിച്ചും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഭവിക്കുന്ന മാനസിക വിഷമത്തെകുറിച്ചും ഉദയം കേറ്ററിങ് ഉടമ രാജേന്ദ്രൻ മനോരമ ഓൺലൈനിൽ മനസ്സുതുറക്കുന്നു.∙ ആ ഉദയം എന്റേതല്ലകാഞ്ഞിരപ്പള്ളിയിൽ മറ്റൊരു ഉദയം കേറ്ററിങ് ഉള്ളതായി മുൻപേ അറിയാമായിരുന്നു. കേറ്ററിങ്ങിൽ തങ്ങളുടെ അത്ര വലിയ സംവിധാനങ്ങൾ അവർക്കുണ്ടായിരുന്നില്ല. എന്നാൽ ഓഗസ്റ്റ് മാസം ചെങ്ങന്നൂരിലെ ഒരു പെൺകുട്ടി തന്റെ ഫോണിൽ വിളിച്ച് തന്നോടു പരാതി പറഞ്ഞിരുന്നു. അവരോട് താനല്ല ആ കേറ്ററിങ് കമ്പനിയുടെ ഉടമയെന്ന് വിശദീകരിച്ചു. ഒപ്പം അവരുടെ നമ്പർ അടക്കം നൽകുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയാണ് യുവതി അവർക്ക് ഓർഡർ നൽകിയത്. കരാർ എഴുതുന്ന പതിവ് അവർക്ക് അന്നുമുണ്ടായിരുന്നില്ലെന്ന് യുവതിയുടെ സംസാരത്തിൽനിന്നും മനസ്സിലായി.


Fashion ⏭️

Back to top button