NEWS

ജുമാഞ്ചി വഴി ലഹരി ഇടപാട്: മുഖ്യസൂത്രധാരൻ നർത്തകൻ ലിജോ അറസ്റ്റിൽ

കൊച്ചി: വൻ ലഹരിമരുന്ന് കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ ഒടുവിൽ നിയമത്തിന് മുന്നിൽ. നീണ്ട രണ്ട് വർഷത്തെ ഒളിവുജീവിതത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ആലുവ കൊടികുത്തുമല സിയോൺ നഗർ പാലത്തൂർ വീട്ടിൽ ലിജോ ജോയ് (39) ആണ് നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്. ഇയാൾ ഒരു ഡാൻസർ കൂടിയാണ്.

2024 ജൂൺ 27-ന് ബെംഗളൂരുവിൽ നിന്നും കാർ മാർഗ്ഗം കടത്തിക്കൊണ്ടുവരികയായിരുന്ന 316 ഗ്രാം എംഡിഎംഎ, രണ്ട് എൽഎസ്ഡി സ്റ്റാമ്പുകൾ, 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയിൽ വെച്ച് പൊലീസ് പിടിച്ചെടുത്തതോടെയാണ് കേസിന് തുടക്കമായത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ആലുവ ചാലയക്കൽ തോട്ടുമുഖം കുമ്പശേരി വീട്ടിൽ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെ നേരത്തെ തന്നെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

Fashion ⏭️

Back to top button