വിജയ്‌യുടെയും തൃഷയുടെയും ആ ചിത്രം നിർമ്മിച്ചത് ഉദയനിധി സ്റ്റാലിൻ; മൂവരുടെയും വീഡിയോ ചർച്ചയാകുന്നു

മുഖ്യമന്ത്രി വിജയ്, നടി തൃഷ, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ
പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത് തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയ സംഭവങ്ങൾക്ക് വഴിവച്ചിരുന്നു. നടി തൃഷയ്‌ക്കെതിരായ ദ്വയാർത്ഥ പരാമർശ കേസിലാണ് ഉദയനിധി സ്റ്റാലിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ നിന്ന് 341 കിലോമീറ്റർ അകലെയുള്ള തഞ്ചാവൂർ സെങ്കിപെട്ടി സ്റ്റേഷനിൽ റോഡ് മാർഗം എത്തിച്ചശേഷമാണ് ഉദയനിധി സ്റ്റാലിനെ ജാമ്യത്തിൽ വിട്ടത്.
കാവേരി നദീജല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഡി.എം.കെ തഞ്ചാവൂരിൽ തിങ്കളാഴ്ച സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുമ്പോൾ നടത്തിയ പരാമർശമാണ് ഉദയനിധിക്ക് കുരുക്കായത്. കാവേരി നദീജല തർക്കം സർക്കാർ കൈകാര്യം ചെയ്ത രീതിയെ വിമർശിക്കവെയാണ് വിവാദപരാമർശമുണ്ടായത്. ‘നമുക്ക് 42 ടി.എം.സി ജലമാണ് കിട്ടേണ്ടത്. ഇതുവരെ ഒരു തുള്ളി പോലും കിട്ടിയിട്ടില്ല. നമ്മുടെ മുഖ്യമന്ത്രിക്ക് ഇതിനെപ്പറ്റി വല്ല വേവലാതിയുമുണ്ടോ? അയാൾക്ക് ശ്രദ്ധ മുഴുവൻ ഒരു കാര്യത്തിലാണ്, ഡി.എം.കെയ്ക്കെതിരെ എന്തൊക്കെ കള്ളക്കേസുകൾ എടുക്കാം”. ഇതിനിടെ പ്രവർത്തകർ ‘തൃഷ, തൃഷ” എന്നു വിളിച്ചുപറഞ്ഞു. തുടർന്ന് വെള്ളവുമായി ബന്ധപ്പെട്ട് ഉദയനിധി പറഞ്ഞ പരാമർശമാണ് വിവാദമായത്.
ഇപ്പോഴിതാ സംഭവത്തിന് പിന്നാലെ മറ്റൊരു ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നത്. അതിന് കാരണം ഉദയനിധി സ്റ്റാലിൻ നിർമിച്ച സിനിമയാണ്. 2008ൽ പുറത്തിറങ്ങിയ ‘കുരുവി’ എന്ന തമിഴ് ചിത്രത്തെക്കുറിച്ചാണ് ചർച്ചകൾ. ഇതിൽ നായികനായി എത്തുന്നത് വിജയ്‌യാണ്. നായിക തൃഷയും. വിജയ്‌യെയും തൃഷയെയും ആദി എന്ന സിനിമയ്ക്ക് ശേഷം ഒരുമിച്ച ചിത്രം കൂടിയായിരുന്നു കുരുവി. മൂവരെയും ചുറ്റിപ്പറ്റിനിൽക്കുന്ന വിവാദത്തിനിടെയാണ് മൂവരും ഒരുമിച്ച് ഒരു സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ടെന്ന കാര്യവും ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷൻ ബാനറായ റെഡ് ജയന്റ് മൂവീസിന്റെ കീഴിലാണ് കുരുവി നിർമ്മിച്ചത്. ധരണിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ വെട്രിവേൽ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്. അക്കാലത്ത് വലിയ വിജയമായിരുന്നു ചിത്രം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും വിജയാഘോഷങ്ങളിലും തൃഷയും വിജയ്‌യും ഉദയനിധി സ്റ്റാലിനും പരസ്പരം സംസാരിക്കുന്നതും സൗഹൃദം പങ്കിടുന്നതുമായ വീഡിയോകളും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.
English Summary
Udhayanidhi Stalin was arrested and later released following an alleged double entendre remark against actress Trisha during a protest on the Cauvery water dispute, sparking political drama. Separately, social media discussions highlight the 2008 film “Kuruvi,” produced by Stalin and starring Trisha and actor Vijay, given the current controversy surrounding the involved parties.
RELATED TOPICS: VIJAY TRISHA VIDEO, UDHAYANIDHI STALIN, VIJAY TRISHA LATEST NEWS, VIJAY TRISHA RUMOURS
Business ⏭️


