CINEMA

‘മറ്റാർക്കും നീതി പുലർത്താൻ കഴിയാത്ത കഥാപാത്രം’, യഷിനെ പ്രശംസിച്ച് ഋഷഭ് ഷെട്ടി


റിഷഭ് ഷെട്ടി, യഷ്

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നായ നിതേഷ് തിവാരിയുടെ ‘രാമായണ’യുടെ ട്രെയിലർ വലിയ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്. പുറത്തിറങ്ങിയ ഉടൻ തന്നെ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. ഇതുവരെ കാണാത്ത ദൃശ്യവിസ്മയം തന്നെയാകും സിനിമ സമ്മാനിക്കുകയെന്ന് ട്രെയിലർ ഉറപ്പുതരുന്നുണ്ട്. ശ്രീരാമനായി എത്തുന്ന രൺബീർ കപൂറിന്റെ പ്രകടനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുമ്പോൾ ഏറെ കൈയടി നേടുന്നത് യഷിന്റെ രാവണനാണ്. യഷിന്റെ കരിയറിലെ മികച്ച പെർഫോമൻസ് എന്നാണ് ആരാധകർ നൽകുന്ന കമന്റ്. ഇപ്പോഴിതാ യഷിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി.


രാവണന് യഷല്ലാതെ മറ്റൊരു മുഖമില്ല

‘നിങ്ങളുടെ ഓരോ ഷോട്ടും കാണുമ്പോൾ എന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വികസിക്കുകയായിരുന്നു. ഈ കഥാപാത്രത്തിന് യഷിനേക്കാൾ മികച്ച രീതിയിൽ നീതി പുലർത്താൻ മറ്റാർക്കും കഴിയില്ല, യഷ് വീണ്ടും കന്നഡ സിനിമാലോകത്തെ അഭിമാനത്തിന്റെ നെറുകൈയിൽ എത്തിച്ചിരിക്കുന്നു’- റിഷഭ് ഷെട്ടി പറയുന്നു.


‘നമ്മുടെ ഇതിഹാസ കാവ്യങ്ങളിലെ കഥാപാത്രങ്ങളെയും കഥകളെയും അവതരിപ്പിച്ച് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക എളുപ്പമല്ല. നമ്മൾ ഓരോരുത്തരും ഈ കഥകൾ കേട്ടാണ് വളർന്നത്. അതുകൊണ്ട് തന്നെ നമ്മുടെയെല്ലാം മനസിൽ ഈ കഥാപാത്രങ്ങൾക്ക് സ്വന്തമായൊരു രൂപമുണ്ട്. ഈ ലോകത്തെ ഇത്രയും മനോഹരമായും വിശ്വസനീയമായും വെള്ളിത്തിരയിൽ എത്തിച്ച മുഴുവൻ ടീമിനും എന്റെ ഹാറ്റ്സ് ഓഫ്,’-ഋഷ്ഭ് കുറിച്ചു.

ചിത്രത്തിന്റെ സംഗീതസംവിധായകരായ എ.ആർ. റഹ്മാൻ, ഹാൻസ് സിമ്മർ എന്നിവരെയും ഋഷഭ് പ്രത്യേകം പ്രശംസിച്ചു. ട്രെയിലറിന്റെ വൈകാരികമായ മുഹൂർത്തങ്ങളെ സംഗീതം ഏറെ ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


രണ്ട് ഭാഗങ്ങളായാണ് നിതീഷ് തിവാരി രാമായണ ഒരുക്കുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർക്ക് പുറമെ സണ്ണി ഡിയോൾ, രാകുൽ പ്രീത് സിംഗ്, ലാറ ദത്ത, അരുൺ ഗോവിൽ, വിവേക് ഒബ്‌റോയ്, കുനാൽ കപൂർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രാമായണ പാർട്ട് വൺ നവംബർ 8ന് ദീപാവലി ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ രണ്ടാം ഭാഗം 2027ലാണ് തിയേറ്ററുകളിൽ എത്തുക

English Summary

Filmmaker Rishab Shetty lauded actor Yash’s portrayal of Raavan in the ‘Ramayana’ trailer, stating no one else could do justice to the character. Shetty praised Yash for bringing pride to Kannada cinema and commended the film’s entire team, including AR Rahman and Hans Zimmer. Nitesh Tiwari’s two-part ‘Ramayana,’ starring Ranbir Kapoor, sees its first part release on November 8.


Business ⏭️

Back to top button