CINEMA

രാമനായി രൺബീർ, സീതയായി സായ്  പല്ലവി; രാമായണ ട്രെയിലറിൽ നിറഞ്ഞാടി യാഷിന്റെ രാവണൻ


രാമായണ ട്രെയിലറിൽ നിന്ന്

ഇന്ത്യൻ സിനിമാ ലോകം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ ട്രെയിലർ റിലീസ് ചെയ്തു. ഇന്ന് പുലർച്ചെ 4.15ന് തികച്ചും ആത്മീയവും പവിത്രവുമായ സമയമെന്ന് കരുതപ്പെടുന്ന ‘ബ്രഹ്മമുഹൂർത്തത്തിലാണ്’ നിർമ്മാതാക്കൾ ട്രെയിലർ പുറത്തുവിട്ടത്.

വലിയ ദൃശ്യവിസ്മയമാണ് ചിത്രമെന്ന് ട്രെയിലറിൽ നിന്ന് തന്നെ മനസിലാക്കാം. രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും എത്തുന്നു. ട്രെയിലറിൽ ഇവരെ കൂടാതെ മലയാളികളുടെ പ്രിയ നടി ശോഭനയെയും കാണാം. ചിത്രത്തിൽ കൈകേയിയായി വേഷമിടുന്നത് ശോഭനയാണ്. ട്രെയിലറിൽ യാഷിന്റെ രംഗങ്ങളാണ് കൂടുതൽ എടുത്ത് കാണിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തരംഗമാകുമെന്ന് കരുതപ്പെടുന്ന രാമായണ നിതേഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്. പണ്ട് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ, ദശരഥ മഹാരാജാവായി എത്തുന്നുണ്ട്.

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഭാഗം ദീപാവലിക്ക് തിയേറ്ററുകളിലെത്തും. പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎൻഇജി, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് നിർമ്മാണം. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് സംഗീതം.

RELATED TOPICS: RAMAYANA TRAILER, RANVEER SINGH RAM, SAI PALLAVI SITA, YASH RAVANA, RAMAYANA MOVIE TRAILER


Business ⏭️

Back to top button