BUSINESS

വിവാഹം കഴിഞ്ഞോ? ഇപിഎഫ് നോമിനേഷന്‍ മാറ്റിയില്ലെങ്കില്‍ സമ്പാദ്യം കുടുങ്ങും; പുതിയ ഇപിഎഫ്ഒ നിയമങ്ങള്‍


EPFO e-Nomination 2026: ശമ്പള വരുമാനക്കാരായ ബഹുഭൂരിപക്ഷം സാധാരണക്കാരുടെയും റിട്ടയര്‍മെന്റ് സ്വപ്നങ്ങള്‍ പിഎഫ് തുകയെ ചുറ്റിപ്പറ്റിയാകും. തങ്ങളുടെ അഭാവത്തില്‍ ഈ തുക കുടുംബത്തിന് കരുത്തുപകരുമെന്ന് പലരും ചിന്തിക്കുന്നു. എന്നാല്‍ പലപ്പോഴും പിഎഫ് തുകയ്ക്ക് വേണ്ടി കുടുംബങ്ങള്‍ വഴക്കിലാകുന്നു. ജീവനക്കാര്‍ വരുത്തുന്ന ചില പിഴവുകളാണ് ഇതിനു കാരണം. വിവാഹശേഷം ഇപിഎഫ് നോമിനേഷന്‍ പുതുക്കിയില്ലെങ്കില്‍ നിങ്ങളുടെ പഴയ നോമിനേഷന്‍ അസാധുവാകുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? അടിയന്തര ഘട്ടങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങളുടെ സമ്പാദ്യം ലഭിക്കാന്‍ ഇത് മറ്റുള്ളവര്‍ക്ക് തടസമാകാം. ഇ- നോമിനേഷനുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളും, എങ്ങനെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം എന്ന കാര്യങ്ങളുമാണ് താഴെ നല്‍കുന്നത്. വിവാഹശേഷം നോമിനേഷന്‍ പുതുക്കിയില്ലെങ്കില്‍ പണിയാകാംവിവാഹത്തോടെ നിങ്ങളുടെ പഴയ നോമിനേഷന്‍ അസാധുവാകുമെന്നതാണ് സത്യം. പുതിയ ‘EPF Scheme 2026’ പ്രകാരം, വിവാഹത്തിന് മുമ്പ് നല്‍കിയിട്ടുള്ള ഇപിഎഫ് (EPF) നോമിനേഷന്‍ വിവാഹം കഴിയുന്ന നിമിഷം സ്വമേധയാ അസാധുവാകും. ഈ സാഹചര്യത്തില്‍ നോമിനേഷന്‍ പുതുക്കാതെ ഒരു അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍, അവരുടെ പിഎഫ് (PF), പെന്‍ഷന്‍ (EPS), ഇന്‍ഷുറന്‍സ് (EDLI) തുകകള്‍ നിയമപരമായ അവകാശികള്‍ക്ക് ലഭിക്കുന്നതിന് വലിയ കാലതാമസവും, നിയമക്കുരുക്കുകളും നേരിടാം. പലപ്പോഴും ഈ തുകയെ ചൊല്ലി കുടുംബാംഗങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്കും കാരണമാകാം. പുതിയ ഇപിഎഫ്ഒ നിയമങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളുംപിഎഫ് അക്കൗണ്ടില്‍ നോമിനേഷന്‍ വളരെ നിര്‍ബന്ധമാണ്. വിവാഹന ശേഷം ഈ നോമിനേഷന്‍ പുതുക്കേണ്ടതും നിര്‍ബന്ധമാണ്. വിവാഹശേഷം നിങ്ങള്‍ക്ക് പങ്കാളിയെയോ (Spouse), മറ്റ് അര്‍ഹരായ കുടുംബാംഗങ്ങളെയോ നോമിനിയായി വയ്ക്കാം. നിങ്ങള്‍ക്ക് മുന്‍ നോമിനിയെ മാറ്റാന്‍ ആഗ്രഹമില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ പുതിയ ഇ-നോമിനേഷന്‍ (e-nomination) ഫയല്‍ ചെയ്തിരിക്കണം.കുടുംബാംഗങ്ങള്‍ക്ക് മാത്രം നോമിനേഷന്‍പുതിയ ഇപിഎഫ് നിയമപ്രകാരം കുടുംബാംഗങ്ങളെ (പങ്കാളി, മക്കള്‍, ആശ്രിതരായ മാതാപിതാക്കള്‍) മാത്രമേ വിവാഹശേഷം നോമിനിയായി വെക്കാന്‍ കഴിയൂ. കുടുംബത്തിന് പുറത്തുള്ള ഒരാളെ വെച്ചാല്‍ അത് അസാധുവാണ്. പങ്കാളിയെ തന്നെ നോമിനി ആക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അംഗീകൃത കുടുംബാംഗങ്ങളില്‍ ആരെ വേണമെങ്കിലും നോമിനിയാക്കാം. ഒന്നിലധികം പേരെ നോമിനേറ്റ് ചെയ്യാനും, ഓരോരുത്തര്‍ക്കും ലഭിക്കേണ്ട തുകയുടെ ശതമാനം നിശ്ചയിക്കാനും സാധിക്കും.എന്തുകൊണ്ട് ഈ നിയമം ജീവിതത്തിലെ മറ്റ് പ്രധാന മാറ്റങ്ങള്‍ക്ക് അനുസരിച്ച് തീരുമാനം എടുക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുകയാണ് ഈ നിയമങ്ങളുടെ ലക്ഷ്യം. വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം, കുട്ടിയുടെ ജനനം തുടങ്ങിയ കുടുംബ സാഹചര്യങ്ങളിലെ ഏത് വലിയ മാറ്റത്തിന് ശേഷവും പിഎഫ് നോമിനേഷന്‍ പുതുക്കുന്നത് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ അത്യാവശ്യമാണ്.ഓണ്‍ലൈനായി നോമിനേഷന്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ഓണ്‍ലൈനായി നോമിനേഷന്‍ പുതുക്കുന്നതിന് മുമ്പ് താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പുവരുത്തുക. നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ആക്ടീവ് ആയിരിക്കണം. യുഎഎന്‍ (UAN) പ്രൊഫൈലില്‍ ആധാര്‍ വിവരങ്ങള്‍ (പേര്, ജനനത്തീയതി, ലിംഗം) കൃത്യമായി നല്‍കിയിരിക്കണം. നിങ്ങളുടെ വിലാസവും, ഫോട്ടോയും പ്രൊഫൈലില്‍ അപ്ഡേറ്റ് ചെയ്തിരിക്കണം. നോമിനിയുടെ ആധാര്‍, ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ (IFSC കോഡ് സഹിതം) എന്നിവ കൈവശം കരുതണം.എങ്ങനെ പുതുക്കാം?ഇപിഎഫ്ഒയുടെ ഔദ്യോഗിക പോര്‍ട്ടലായ unifiedportal-mem.epfindia.gov.in വഴി ലോഗിന്‍ ചെയ്യുക. ഹോം പേജിലെ ‘Manage’ ഓപ്ഷനിലെ ‘e-nomination’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് നോമിനേഷന്‍ വിവരങ്ങള്‍ ഓണ്‍ലൈനായി തന്നെ പുതുക്കാവുന്നതാണ്.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്. കൂടുതല്‍ വ്യക്തതയ്ക്ക് നിങ്ങളുടെ എച്ച്ആര്‍ വിഭാഗവുമായോ, ഇപിഎഫ്ഒ ഓഫീസുമായോ ബന്ധപ്പെടുക.)


Read News

Back to top button