CINEMA

മമ്മൂട്ടി- മോഹൻലാൽ ചിത്രങ്ങളിൽ ആസിഫ് അലി

മെ​ഗാ​ ​താര​ങ്ങ​ളാ​യ​ ​മ​മ്മൂ​ട്ടി​ക്കും​ ​മോ​ഹ​ൻ​ലാ​ലി​നു​മൊ​പ്പം​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ൽ​ ​യു​വ​താ​രം​ ​ആ​സി​ഫ് ​അ​ലി.​ഉ​ണ്ട​യ്ക്ക് ​ശേ​ഷം​ ​മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​ഖാ​ലി​ദ് ​റ​ഹ്മാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​ട്ടാ​ഞ്ചേ​രി​ ​മാ​ഫി​യ​യി​ലും​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​നെ​ടു​ങ്ക​ണ്ടം​ ​മി​റാ​ക്കി​ളി​ലു​മാ​ണ് ​ആ​സി​ഫ് ​അ​ലി​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ള​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​മ​ട്ടാ​ഞ്ചേ​രി​ ​മാ​ഫി​യ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ഒ​ക്ടോ​ബ​റി​ലും​ ​നെ​ടു​ങ്ക​ണ്ടം​ ​മി​റാ​ക്കി​ളി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ന​വം​ബ​റി​ലും​ ​ആ​രം​ഭി​ക്കും.​ ​സു​ഷി​ൻ​ ​ശ്യാ​മാ​ണ് ​ഇ​രു​ ​ചി​ത്ര​ങ്ങ​ളു​ടെ​യും​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ.​അ​തേ​സ​മ​യം​ ​ഏ​ഴാം​ ​ത​വ​ണ​യും​ ​ഒ​രു​മി​ക്കാ​ൻ​ ​പോ​വു​ക​യാ​ണ് ​ആ​സി​ഫ് ​അ​ലി​യും​ ​സം​വി​ധാ​യ​ക​ൻ​ ​ജി​സ് ​ജോ​യി​യും.​ ​ബൈ​സി​ക്കി​ൾ​ ​തീ​വ്സ് ,​ ​സ​ൺ​ഡേ​ ​ഹോ​ളി​ഡേ,​ ​വി​ജ​യ് ​സൂ​പ്പ​റും​ ​പൗ​ർ​ണ​മി​യും​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ആ​സി​ഫ് ​അ​ലി​ ​ആ​യി​രു​ന്നു​ ​നാ​യ​ക​ൻ.​ ​ബി​ജു​ ​മേ​നോ​നും​ ​ആ​സി​ഫ് ​അ​ലി​യും​ ​പ്ര​ധാ​ന​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ച​ ​ത​ല​വ​ൻ​ ​ആ​ണ് ​ജി​സ് ​ജോ​യി​യു​ടെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ഒ​ടു​വി​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ചി​ത്രം.​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​നാ​യ​ക​നാ​യി​ ​ജി​സ് ​ജോ​യ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മോ​ഹ​ൻ​കു​മാ​ർ​ ​ഫാ​ൻ​സി​ൽ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ലും​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.​ ​ആ​സി​ഫ് ​അ​ലി​ ​നാ​യ​ക​നാ​യി​ ​ജി​സ് ​ജോ​യ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​തൃ​ശൂ​രി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു.


Business ⏭️

Back to top button