NEWS
കിരീടം ചൂടി ട്രംപിന്റെ ‘ബാഡ് പീപ്പിൾ, വേസ്റ്റ് രാജ്യം’; സ്പെയിന് ഇതു ‘മധുര പ്രതികാരം’, എല്ലാം ‘നോക്കി നിന്ന്’ ട്രംപ്

ബാമോസ് എസ്പാന്യ! അർജന്റീനയെയും മെസ്സിയെയും വീഴ്ത്തി ലോക ഫുട്ബോൾ കിരീടം ‘അമേരിക്കൻ മണ്ണിൽ’ നിന്ന് ചൂടുമ്പോൾ സ്പെയിനിന് ഇതു പ്രസിഡന്റ് ട്രംപിനോടുള്ള ‘മധുര പ്രതികാരം’. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ സ്പെയിനുമായി കടുത്ത ഭിന്നതയിലാണ് ട്രംപ്. സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചെസിനെ കടന്നാക്രമിക്കുന്ന ട്രംപ്, സ്പെയിനിനെ കഴിഞ്ഞദിവസം വിശേഷിപ്പിച്ചത് ഇങ്ങനെ – ‘‘വെറും വേസ്റ്റ്, ബാഡ് പീപ്പിൾ, വലിയ പ്രതീക്ഷയില്ലാത്തവർ’’.Vamos Espana! എന്ന് എഴുതുമ്പോൾ സ്പാനിഷിൽ അതു വായിക്കുന്നത് ‘ബാമോസ് എസ്പാന്യ’ എന്നാണ്. ഇറാനെതിരെ യുഎസ് ഇസ്രയേലുമായി ചേർന്ന് ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ട്രംപും സാഞ്ചെസും തമ്മിൽ തെറ്റിയത്. അമേരിക്കൻ പോർവിമാനങ്ങൾക്ക് താവളമാകാൻ സ്പെയിനിന്റെ മണ്ണ് വിട്ടുതരില്ലെന്ന് സാഞ്ചെസ് പറഞ്ഞത് ട്രംപിനെ ചൊടിപ്പിച്ചു.ഏറ്റവും പുതിയ കണക്കുപ്രകാരം 4700 കോടി ഡോളറിന്റേതാണ് (ഏതാണ്ട് 4.47 ലക്ഷം കോടി രൂപ) യുഎസ്-സ്പെയിൻ ഉഭയകക്ഷി വ്യാപാരം. ഇതിൽ 2600-2700 കോടിയും സ്പെയിനിലേക്കുള്ള അമേരിക്കയുടെ കയറ്റുമതിയാണ്. ഇറക്കുമതി 2100 കോടിയും.
Fashion ⏭️


