BUSINESS

‘ടിക്കി ടാക്ക’ മാജിക്കില്‍ സ്‌പെയിന്‍; പോക്കറ്റിലാക്കിയത് 504 കോടി രൂപ; ടീമുകള്‍ക്ക് വാരിക്കോരി നല്‍കി ഫിഫ


World Cup Prize Money Breakdown: നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഫുട്‌ബോള്‍ ലോകത്തെ ചാമ്പ്യന്‍മാരായി സ്‌പെയിന്‍. കളിയുടെ തുടക്കം മുതല്‍ നിയന്ത്രണം സ്‌പെയിനിന്റെ കൈയ്യിലായിരുന്നു. മെസിക്കും കൂട്ടര്‍ക്കും പന്ത് കിട്ടിയില്ലെന്നു തന്നെ പറയാം. സ്‌പെയിനിന്റെ വിഖ്യാതമായ ടിക്കി-ടാക്ക (Tiki-Taka) കളിശൈലിക്കു മുന്നില്‍ അര്‍ജന്റീനയും വീണുപോയി. 2026 ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് തൂക്കിയതോടെ സ്‌പെയിന്റ പോക്കറ്റിലാക്കുന്നത് 52.5 മില്യണ്‍ ഡോളര്‍ ആണ്. അതായത് ഏകദേശം 504 കോടി രൂപ. ഇതില്‍ 50 മില്യണ്‍ ഡോളര്‍ പെര്‍ഫോമന്‍സ് സമ്മാനവും, 2.5 മില്യണ്‍ ഡോളര്‍ ടൂര്‍ണമെന്റ് തയ്യാറെടുപ്പ് തുകയുമാണ്. അര്‍ജന്റീനയെ വീഴ്ത്തിയത് ടിക്കി ടാക്ക സ്‌പെയിനിന്റെ ലോക പ്രശസ്തമായ പൊസഷന്‍ ഫുട്‌ബോള്‍ ശൈലിയാണ് അര്‍ജന്റിനയെയും കുടുക്കിയത്. ഇതാണ് ടിക്കി ടാക്ക. അര്‍ജന്റീനീയന്‍ കളിക്കാര്‍ക്ക് കലില്‍ പന്ത് കിട്ടിയില്ലെന്നു തന്നെ പറയാം. ചെറിയ ചെറിയ ഹ്രസ്വ പാസുകളിലൂടെ (short passes) പന്ത് പരമാവധി സമയം സ്വന്തം കൈവശം വെച്ച് കളിക്കുന്ന സ്‌പെയിന്റെ തന്ത്രമാണിത്. കളിക്കാര്‍ മൈതാനത്ത് നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയും, കൃത്യമായ പാസിംഗ് ലൈനുകള്‍ സൃഷ്ടിച്ച് എതിര്‍ ടീമിന്റെ പ്രതിരോധ കോട്ട തകര്‍ക്കുകയും ചെയ്യുന്നു.കളി പൂര്‍ണ്ണമായും നിയന്ത്രിക്കാനും എതിരാളികള്‍ക്ക് പന്ത് ലഭിക്കാനുള്ള അവസരങ്ങള്‍ പരമാവധി കുറയ്ക്കാനും ഈ ശൈലി സഹായിക്കുന്നു. അര്‍ജന്റീനയുടെ കാലില്‍ പന്തെത്തിയപ്പോള്‍ എല്ലാം അത് കവര്‍ന്നെടുക്കാന്‍ ടിക്കി ടാക്ക ശൈലിക്ക് കഴിഞ്ഞു. അര്‍ജന്റീനയ്ക്ക് എത്ര കിട്ടും? 2026 ഫിഫ ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പ് (രണ്ടാം സ്ഥാനം) ആയ അര്‍ജന്റീനയ്ക്ക് 33 മില്യണ്‍ ഡോളര്‍ ആകും കിട്ടുക. അതായത് ഏകദേശം 316.8 കോടി രൂപ. ലൂസേഴ്‌സ് ഫൈനലില്‍ ഗോള്‍ പെരുമഴ തീര്‍ത്ത ഇംഗ്ലണ്ടിനും, ഫ്രാന്‍സിസും കൈനിറയെ പ്രൈസ് മണിയുണ്ട്. ഈ കളിയില്‍ 6 ഗോള്‍ അടിച്ച് മൂന്നാം സ്ഥാനം ഉറപ്പിച്ച ഇംഗ്ലണ്ടിന് 29 മില്യണ്‍ ഡോളറും (ഏകദേശം 278.4 കോടി രൂപ), നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഫ്രാന്‍സിന് 27 മില്യണ്‍ ഡോളറും (ഏകദേശം 259.2 കോടി രൂപ) കിട്ടും. 2026 ഫിഫ ലോകകപ്പ് സാമ്പത്തിക വശങ്ങള്‍: ഒറ്റനോട്ടത്തില്‍ ആകെ തുക: 871 മില്യണ്‍ ഡോളര്‍ (റെക്കോഡ് തുക. 2022 ഖത്തര്‍ ലോകകപ്പിനേക്കാള്‍ 65% കൂടുതലാണ്.) ഒന്നാം സ്ഥാനം (സ്‌പെയിന്‍): 50 മില്യണ്‍ ഡോളര്‍ രണ്ടാം സ്ഥാനം (അര്‍ജന്റീന): 33 മില്യണ്‍ ഡോളര്‍ മൂന്നാം സ്ഥാനം (ഇംഗ്ലണ്ട്): 29 മില്യണ്‍ ഡോളര്‍ നാലാം സ്ഥാനം (ഫ്രാന്‍സ്): 27 മില്യണ്‍ ഡോളര്‍ 5 മുതല്‍ 8 വരെയുള്ള ടീമുകള്‍ (ക്വാര്‍ട്ടര്‍ ഫൈനല്‍): 19 മില്യണ്‍ ഡോളര്‍ 9 മുതല്‍ 16 വരെയുള്ള ടീമുകള്‍ (റൗണ്ട് ഓഫ് 16): 15 മില്യണ്‍ ഡോളര്‍ 17 മുതല്‍ 32 വരെയുള്ള ടീമുകള്‍ (റൗണ്ട് ഓഫ് 32): 11 മില്യണ്‍ ഡോളര്‍ 33 മുതല്‍ 48 വരെയുള്ള ടീമുകള്‍ (ഗ്രൂപ്പ് സ്‌റ്റേജ്): 9 മില്യണ്‍ ഡോളര്‍ചരിത്ര വിജയം2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിലാണ് സ്്‌പെയിന്‍ ആദ്യമായി ഫുട്‌ബോള്‍ രാജാക്കന്‍മാരായത്. നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പാണ് ഇന്ന് അവസാനിച്ചത്. ഫൈനലില്‍ ശക്തരായ അര്‍ജന്റീനയെ എക്‌സ്ട്രാ ടൈമില്‍ 1-0 എന്ന സ്‌കോറിനാണ് സ്‌പെയിന്‍ പരാജയപ്പെടുത്തിയത്. 106-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് നേടിയ ഗോളാണ് സ്‌പെയിനെ വിജയത്തിലെത്തിച്ചത്.(മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരമാണ്. 1 ഡോളര്‍ 96 ഇന്ത്യന്‍ രൂപ എന്ന വിനിമയ നിരക്കിലാണ് കണക്കുകള്‍)


Read News

Back to top button