CINEMA

‘എന്ത് സഹായം വേണമെങ്കിലും ചോദിക്കാമെന്ന് അച്ഛൻ പറഞ്ഞു, പക്ഷേ ഒരു നിബന്ധന മാത്രം’; വെളിപ്പെടുത്തലുമായി ജേസൺ സഞ്ജയ്


ജേസൺ സഞ്ജയ്,​ മുഖ്യമന്ത്രി വിജയ്

തന്റെ പിതാവ് തമിഴ്‌നാട് മുഖ്യമന്ത്രി ആയതോടെ വലിയ ഒരു ഉത്തരവാദിത്തമാണ് ഞങ്ങളിൽ ഉള്ളതെന്ന് നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്. ചരിത്രപരമായ വിപ്ലവമാണ് ഇവിടെ സംഭവിച്ചതെന്നും ജേസൺ സഞ്ജയ് കൂട്ടിച്ചേർത്തു. ബിഹൈൻഡ്‌വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ചരിത്രപരമായ വിപ്ലവമാണ് ഇപ്പോൾ ഇവിടെ സംഭവിച്ചിരിക്കുന്നത്. എനിക്ക് ആണെങ്കിലും എന്റെ സഹോദരിക്കാണെങ്കിലും കുടുംബത്തിലെ മറ്റ് ഏതംഗങ്ങൾക്കാണെങ്കിലും ഇതൊരു വലിയ ഉത്തരവാദിത്തമാണ്. അതുമായി വേണം ഇനി ഞങ്ങൾ മുന്നോട്ടുപോകാൻ. അത് മാത്രമല്ല അതിനെ കാത്തുസംരക്ഷിക്കുകയും വേണം. അതുകൊണ്ടുതന്നെ ഞാൻ സ്വയം കരുതലോടെയും ജാഗ്രതയോടെയും ഇരിക്കണം.

എന്റേതായ വ്യക്തിത്വം വാർത്തെടുക്കുക, സ്വയം പേരെടുക്കുക എന്നതാണ് അച്ഛൻ തന്ന വലിയ ഉപദേശം. അതേ ട്രാക്കിൽ ആണ് എന്റെ മനസും ഉണ്ടായിരുന്നത്. എന്ത് സഹായം വേണമെങ്കിലും ചോദിക്കാം, പക്ഷേ അത് നീ സ്വയം എന്നോടുവന്നു പറയണമെന്നും അപ്പ പറഞ്ഞിട്ടുണ്ട്. ജീവിതാനുഭവങ്ങളിലൂടെ ഞാൻ സ്വയം കടന്നുപോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അക്കാര്യത്തിൽ അപ്പയോടും അമ്മയോടുമൊക്കെ എനിക്ക് കടപ്പാടുണ്ട്.

‘വേട്ടൈക്കാരൻ’ സിനിമയിൽ ഡാൻസ് കളിക്കാനുണ്ടായ സാഹചര്യം ഇപ്പോഴും എനിക്കറിയില്ല. ഷോബി മാസ്റ്ററായിരുന്നു ആക്ഷൻ പറഞ്ഞത്. ആക്ഷൻ എന്ന് കേട്ടതും ഞാൻ പേടിച്ച് അപ്പയെ പോയി കെട്ടിപ്പിടിച്ചു. അത്രയും ആളുകളെ കണ്ട് പേടിച്ചു പോയി. പിന്നെ അപ്പ ഒരുപാട് ആശ്വസിപ്പിച്ചശേഷമാണ് ഡാൻസ് ചെയ്യാൻ തുടങ്ങിയത്. ഞാൻ സംവിധാനം ചെയ്ത സമയത്തും ആ നിമിഷം എന്റെ മനസിൽ വന്നിരുന്നു.

English Summary

Jason Sanjay, son of actor and Tamil Nadu Chief Minister Vijay, has said that his father’s rise to the state’s top post has brought a great sense of responsibility to the entire family. Jason revealed that Vijay’s biggest piece of advice was to build his own identity and earn recognition through his own efforts.
RELATED TOPICS: JASON SANJAY, VIJAY SON INTERVIEW, JASON SANJAY REVELATION, VIJAY PARENTING ADVICE, BEHINDWOODS INTERVIEW


Business ⏭️

Back to top button