‘ഇനി നിങ്ങൾ ഒരുമിച്ചുള്ള സിനിമ ഉണ്ടാകുമോ’; ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും, വീഡിയോ വൈറൽ

ദിലീപ്, കാവ്യാ മാധവൻ Photocredit: Instagram
താര ദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും ഏറ്റവും പുതിയ റീൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച പാട്ട് രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. അവധി ആഘോഷത്തിനിടെയാണ് വീഡിയോ ചിത്രീകരിച്ചത്. ‘പാപ്പി അപ്പച്ചാ’ എന്ന ചിത്രത്തിലെ ‘തമ്മിൽ തമ്മിൽ’ എന്ന ഗാനത്തിന്റെ കോറസും ചേർത്താണ് വീഡിയോ.
ദിലീപിന്റെ രസകരമായ ഭാവങ്ങളും കാവ്യ അത് കണ്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം. സൈക്കിളിലും ബോട്ടിലും ദിലീപ് പോകുന്നതും വീഡിയോയിലുണ്ട്. വീഡിയോ വൈറലായതോടെ ഒട്ടേറെ പേരാണ് കമന്റുമായി എത്തുന്നത്. ‘എപ്പോഴാണ് നിങ്ങളുടെ സിനിമ കാണാൻ കഴിയുക, ഒരുമിച്ച് അഭിനയിക്കുന്ന സിനിമ എപ്പോഴാണ് ചെയ്യുക’ എന്നൊക്കെയാണ് കമന്റുകൾ. അടിപൊളി ജോഡിയെന്നും ചിലർ കുറിച്ചു.
RELATED TOPICS: DILEEP KAVYA MADHAVAN LATEST REEL, KAVYA MADHAVAN, MALAYALAM CELEBRITY COUPLE, DILEEP KAVYA MADHAVAN VIRAL VIDEO, DILEEP KAVYA TRENDING
Source link


