BUSINESS
എണ്ണക്കപ്പലുകളെ തൊട്ടാൽ ‘കയറി അടിക്കും’; ഇത് ഇന്ത്യയുടെ മാർക്കോസ് കമാൻഡോസ്, നേവി ഉറപ്പാക്കുന്ന ഇന്ധന ലഭ്യത

ഇന്ത്യയിലേക്കെത്തുന്ന ഭീമൻ എണ്ണക്കപ്പലുകൾ അടക്കമുള്ള, ചരക്ക് കപ്പലുകളുടെ ഭീതി ഒഴിക്കുന്നത് ഇന്ത്യൻ നാവിക സേനയുടെ നിതാന്ത ജാഗ്രതയാണ്. കടൽക്കൊള്ളക്കാർ, ഡ്രോണുകൾ, ചൈന ഉയർത്തുന്ന ഭീഷണി തുടങ്ങിയ നിരവധി വെല്ലുവിളികൾ നേരിട്ടാണ് നേവി ചരക്ക് നീക്കത്തിന് സഹായം ചെയ്യുന്നത്. നേവിയുടെ മാർക്കോസ് കമാൻഡോകളുടെ ഇടപെടലുകളും ലോകശ്രദ്ധ നേടിയിരിക്കുകയാണ്. ഇത്തരത്തിൽ രാജ്യത്തെ ഇന്ധന ലഭ്യതയ്ക്ക് കാവലാളായി നില കൊള്ളുന്നത് നാവിക സേനനയാണ്. ഇന്ത്യൻ നേവിയുടെ കരുത്ത്പ്രത്യേകിച്ച് ഇന്ത്യൻ മഹാ സമുദ്രത്തിൽ, രാജ്യത്തിന്റെ സമുദ്രാതിർത്തികളിൽ നേവിയുടെ സാന്നിദ്ധ്യം സുശക്തമാണ്. ഇന്ത്യയിലേക്കെത്തുന്ന ക്രൂഡ് ഓയിലിന്റെ 85 ശതമാനത്തിലധികവും വിദേശത്ത് നിന്നാണ്. ഇതിൽ ഭൂരിഭാഗവും കടൽ മാർഗമാണ് ഇവിടെയെത്തുന്നത്. അതിനാൽത്തന്നെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുമായി ബന്ധപ്പെട്ട് സമുദ്രപാതകളുടെ സുരക്ഷ അതീവ പ്രാധാന്യമർഹിക്കുന്നു.ആഗോള തലത്തിലെ വർധിക്കുന്ന ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളും, ചൈനയുടെ കടന്നു കയറ്റ ശ്രമങ്ങളും നേരിട്ട് ബാധിക്കുന്നത് ഇന്ത്യയിലേക്ക് വരുന്ന എണ്ണക്കപ്പലുകളെയാണ്. തങ്ങൾക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ സ്വാധീനം ശക്തമാക്കാൻ ചൈന നിരന്തരം ശ്രമിച്ചു പോരുന്നു. സമീപ കാലത്തായി ചെങ്കടലിലും, ഏദൻ ഗൾഫിലും ഹൂതി വിമതർ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇത് ആഗോള ചരക്ക് നീക്കത്തെപ്പോലും ബാധിച്ചു. സൊമാലിയൻ കടൽക്കൊള്ളക്കാരുടെ ഭീഷണികളും നില നിൽക്കുന്നു. ഇന്ത്യയിലേക്ക് എണ്ണയുമായി വന്ന വാണിജ്യ കപ്പലുകൾക്ക് നേരെയും ആക്രമണങ്ങൾ നടന്നു.ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യൻ നാവിക സേന അതിവേഗത്തിലാണ് ഇടപെടലുകൾ നടത്തുന്നത്. ഓപ്പറേഷൻ സങ്കല്പ് പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിലൂടെ പോകുന്ന ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് സുരക്ഷ ഒരുക്കുന്നതിനായി ഇന്ത്യൻ നേവി, ‘ഓപ്പറേഷൻ സങ്കൽപ്പ്’ എന്ന ഒരു പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. യുദ്ധക്കപ്പലുകളും, നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ച് 24 മണിക്കൂറും നാവികസേന കാവൽ ഒരുക്കുകയാണ് ചെയ്യുന്നത്. കൊള്ളക്കാർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നിരവധി വിദേശ കപ്പലുകളെയും, ഇന്ത്യൻ കപ്പലുകളെയും നാവികസേനയുടെ ‘മാർക്കോസ് കമാൻഡോകൾ’ (MARCOS – Marine Commandos) അടുത്തിടെ സാഹസികമായി രക്ഷപെടുത്തിയിരുന്നു.കരസേനയുടെ എൻ.എസ്.ജി കമാൻഡോകൾ എന്നതു പോലെ, സമുദ്രത്തിലെ അസാധാരണ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ വിദഗ്ധ പരിശീലനം ലഭിച്ചവരാണ് മാർക്കോസ് കമാൻഡോകൾ ക്വാഡ് സഖ്യം സമുദ്ര സുരക്ഷയ്ക്കായി യു.എസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേർന്നുള്ള ‘ക്വാഡ്’ (QUAD) സഖ്യം ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്. ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ ഏകപക്ഷീയമായ ആധിപത്യം തടയാൻ സാധിക്കുന്നു എന്നതാണ് നേട്ടം. ഇത്തരത്തിൽ ഇന്ത്യയിലെ ഓരോ വ്യക്തിക്കും ഇന്ധനം തടസ്സമില്ലാതെ ലഭിക്കുന്നതിന് പിന്നിൽ ഇന്ത്യൻ നേവിയുടെ നിതാന്ത ജാഗ്രതയും പരിശ്രമങ്ങളുമുണ്ട്.
Source link


