CINEMA

സന്ദീപ് പ്രദീപിന്റെ കോസ്മിക് സാംസൺ നവംബർ 27ന്

യുവതാരം സന്ദീപ് പ്രദീപ് നായകനായി അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന കോസ്മിക് സാംസൺ നവംബർ 27ന് പാൻ ഇന്ത്യൻ റിലീസായി എത്തും. ഫാന്റസി നിറഞ്ഞ ഒരു സൂപ്പർഹീറോ കഥയാണോ പറയുന്നതെന്ന കൗതുകവും ആകാംക്ഷയും നിറച്ചതായിരുന്നു ചിത്രത്തിന്റെ ടീസർ.മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് മറ്റു പ്രധാന വേഷത്തിൽ .മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച സോഫിയ പോളിന്റെ വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്.ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ സഹനിർമ്മതാവാണ്. എക്സികുട്ടീവ് പ്രൊഡ്യൂസർ – ബിനോ ടി എബ്രഹാം. മിന്നൽ മുരളിക്കുശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയുണ്ട്.ഛായാഗ്രഹണം – ദീപക് ഡി. മേനോൻ,സഹരചയിതാവ് അഭികേർഷ് വസന്ത് , എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ) പി.ആർ. ഒ- ശബരി.


Business ⏭️

Back to top button