ചേച്ചിക്ക് നല്ല വട്ടാ

ആശയായി ഉർവശിയും അപരിചിതനായി ജോജുവും, ട്രെയിലർ
ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ’ആശ’ ട്രെയിലർ പുറത്തിറങ്ങി. ഉർവശിയുടെ ഉജ്ജ്വല പ്രകടനം ആണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ആശയുടെയും മകൾ അനഘയുടെയും ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന കാഴ്ചകൾ . ആകസ്മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളിലേക്ക് എത്തുമ്പോൾ വന്നു ചേരുന്ന ഒരു അപരിചിതൻ . ആ അപരിചിതനായി ജോജു ജോർജ് എത്തുന്നു.ഏറെ ആകാംക്ഷ സൃഷ്ടിക്കുന്നതാണ് ജോജു ജോർജ് കഥാപാത്രം. തികച്ചും ദുരൂഹതയും ആകാംക്ഷയും നിറയ്ക്കുന്ന വ്യത്യസ്തമായൊരു ഡിസൈനിലാണ് ചിത്രത്തിന്റെ പോസ്റ്റർ . നവാഗതനായ സഫർ സനൽ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ 11ന് പ്രദ|ശനത്തിന് എത്തും.
വിജയരാഘവൻ, ശാരി, ജോയ് മാത്യു , പ്രശാന്ത് അലക്സാണ്ടർ ’പണി” ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് താരങ്ങൾ. അഞ്ച് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മാണം. ജോജു ജോർജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് രചന. ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: ഗോവിന്ദ് വസന്ത, സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പി.ആർ. ഒ: ആതിര ദിൽജിത്ത്.
Business ⏭️


