NEWS
ക്വാറികളിൽ സീനിയോറിറ്റി പിടിക്കാൻ ടിപ്പറുകളുടെ മരണപ്പാച്ചിൽ; ആര്യനാട്ട് ഭീതിയോടെ ഗ്രാമവാസികൾ

ആര്യനാട് ∙ അപകടത്തിനും മരണത്തിനും വഴിയൊരുക്കി ടിപ്പറുകളുടെ മരണ പാച്ചിൽ.ആര്യനാട് ഉൾപ്പടെയുള്ള പ്രദേശത്ത് കൂടിയുള്ള ടിപ്പറുകളുടെ അനിയന്ത്രിതമായ വേഗത്തിലുള്ള യാത്ര പലപ്പോഴും അപകടങ്ങൾക്കും അപകട മരണത്തിനും വഴിയൊരുക്കുകയാണ്. പലപ്പോഴും തലനാരിഴയ്ക്കാണ് കാൽ നട യാത്രക്കാരും ബൈക്ക് യാത്രികർ ഉൾപ്പെടെയുള്ളവർ രക്ഷപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസം ആര്യനാട് പാലൈക്കോണത്തിന് സമീപം വച്ച് പാറ ലോഡുമായി വന്ന ടിപ്പർ ലോറി 22കാരനെ ഇടിച്ചിട്ടു. ഇരു കാലിലൂടെയും ടിപ്പർ കയറി ഇറങ്ങി യുവാവിന്റെ ഇരു കാലുകളും തകർന്നു.പാറക്വാറി പ്രവർത്തനം കുറ്റിച്ചലിൽ മാത്രം ജില്ലയിൽ ഇപ്പോൾ കുറ്റിച്ചൽ ചപ്പാത്ത് പ്രദേശത്ത് മാത്രമാണ് പാറ ക്വാറി പ്രവർത്തനം ഉള്ളത്. ഇവിടെ ദിവസേന 1500 അധികം ലോഡ് കയറ്റിയ ടിപ്പറുകളാണ് പുറത്തേക്ക് പോകുന്നത്. അതിരാവിലെ മുതൽ തന്നെ ക്വാറിയിൽ സീനിയോറിറ്റി പിടിക്കാനുള്ള ഓട്ടമാണ് ടിപ്പറുകൾ.രാവിലെ 7 മണിക്ക് മുൻപായി ക്വാറികളിൽ ലോറികൾ എത്തണം.പരിശോധന ഇല്ല വാഹനങ്ങൾ കടന്നു പോകുമ്പോൾ സമാന്തരമായി പോകുമ്പോഴും തിരക്കേറിയ റോഡിൽ ടിപ്പറുകളുടെ അമിത വേഗമാണ്. അപകടങ്ങൾക്ക് കാരണമാകുന്ന ടിപ്പറുകളുടെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസുകൾ റദ്ദ് ചെയ്യണമെന്ന് ആവശ്യമാണ് ഉയരുന്നത്. പലപ്പോഴും ടിപ്പർ ലോറികൾ ഓടിക്കുന്ന ഡ്രൈവർമാർ മൊബൈൽ ഫോണിൽ സംസാരിച്ചാണ് വാഹനം ഓടിക്കുന്നത്. അശ്രദ്ധമായി ഇത്തര ക്കാരുടെ വാഹന ഡ്രൈവിങ് ഇരുചക്ര വാഹന യാത്രക്കാർ ഉൾപടെ അപകടത്തിൽ പെടാൻ കാരണം ആക്കുന്നത്. ഡ്രൈവർമാർക്ക് ലൈസൻസ് ഉണ്ടോ എന്നു പരിശോധന പോലും ഇല്ല.
Fashion ⏭️




