CINEMA

ശ്രീനാഥ് ഭാസിയുടെ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക്

വിതരണം വേഫെറർ ഫിലിംസ്
ശ്രീനാഥ് ഭാസി നായകനായി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന ‘ക്രെഡിറ്റ് സ്കോർഎന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രം എന്ന സൂചന പോസ്റ്റർ നൽകുന്നു. സുഹാസിനി മണിരത്നം, സോഹൻ സീനുലാൽ, ചാന്ദിനി, മാല പാർവതി, സാബുമോൻ, ബാലാജി ശർമ, പ്രമോദ് , ജാസിം , സുമിൻ, അയ്യപ്പ ബൈജു, മനോജ് ഗിന്നസ്, ബിനോജ് കുളത്തൂർ, അജി ധന്വന്തരി, ഹരി നമ്പൂതിരി, നിഖിൽ, ലെന, ജഗദീഷ് പ്രസാദ്, ശരത് വിനായക്, ഷാജി ഫ്രാൻസിസ് എന്നിവരാണ് മറ്റ് താരങ്ങൾ.

ഇഎഫ്ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ വിവേകാനന്ദ എസ് നിർമ്മിക്കുന്ന ചിത്രത്തിന് പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം – പി. എസ്. ജയഹരി, കോ-ഡയറക്ടർ – സാംജി എം. ആന്റണി,എഡിറ്റിംഗ് – ജെകെ, കലാസംവിധാനം – ത്യാഗു തവനൂർ,സഹനിർമ്മാതാക്കൾ ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ഡോ. സതീഷ് ഷേന്ദ്രെ, ഷാജി ഫ്രാൻസിസ്, ശ്രീകാന്ത് സി.ആർ., ജഗദീഷ് വരട്ടി. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം. പി.ആർ. ഒ ശബരി.


Business ⏭️

Back to top button