CINEMA

സിനിമയെ സ്നേഹിച്ച ജിയോ കുട്ടപ്പൻ

വിട വാങ്ങിയത് മലയാള സിനിമയുടെ ചരിത്രം എഴുതിയ സിനിമകളുടെ നിർമ്മാതാവ്

മലയാള സിനിമാചരിത്രത്തിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻ. എക്സ് ജോർജിന്റെ മകൻ എന്ന വിലാസവുമായാണ് ജിയോ കുട്ടപ്പന്റെ വരവ്. ജിയോ കുട്ടപ്പൻ എന്ന പേരിൽ അറിയപ്പെട്ടതോടെ എൻ. ജി ജോൺ എന്ന പേര് താൻ പോലും മറന്നു പോയി എന്ന് ജിയോ കുട്ടപ്പൻ തന്നെ പറയാറുണ്ടായിരുന്നു. മലയാള സിനിമയുടെ ചരിത്രം എഴുതിയ ചിത്രങ്ങളുടെ നിർമ്മാതാവായി പുതിയ കാലത്ത് ജിയോ കുട്ടപ്പൻ അറിയപ്പെട്ടു.

ചലച്ചിത്ര വിതരണ രംഗത്തുനിന്നാണ് നിർമ്മാണ മേഖലയിലേക്ക് എത്തുന്നത് . സിനിമയിലൂടെ ജീവിതത്തിന്റെ ഉയർച്ചകളേയും താഴ്ചകളേയും ഒരേ പോലെ നേരിട്ടു . ജിയോ പിക്ചേഴ്സിന്റെ ബാനറിൽ നിരവധി ചിത്രങ്ങൾ നിർമ്മിച്ചു. എെ. വി ശശി ചിത്രങ്ങളുടെ സ്ഥിരം നിർമ്മാതാവായിരുന്നു. ഇനിയും പുഴയൊഴുകും, ഏഴാംകടലിനക്കരെ, മീൻ, ഇന്നല്ലെങ്കിൽ നാളെ, ഇൗനാട്, ഇനിയെങ്കിലും, ഇത്രയും കാലം തുടങ്ങിയവയാണ് നിർമ്മിച്ച പ്രധാന ചിത്രങ്ങൾ. കെ. ശശികുമാർ സംവിധാനം ചെയ്ത മിനിമോൾ, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത രാജനേഗന്ധി തുടങ്ങിയ ചിത്രങ്ങളും നിർമ്മിച്ചു. മണിരത്നത്തിന്റെ സംവിധാനത്തിൽ

മോഹൻലാലും സുകുമാരനും പ്രധാന വേഷം അവതരിപ്പിച്ച ഉണരൂ ജിയോ കുട്ടപ്പൻ ആണ് നിർമ്മിച്ചത്. മണിരത്‌നത്തിന്റെ ഏക മലയാള ചിത്രം എന്നാൽ സാമ്പത്തിക വിജയം കൈവരിച്ചില്ല.ഭദ്രൻ സംവിധാനം ചെയ്ത ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ എന്ന ചിത്രവും ജിയോ കുട്ടപ്പനാണ് നിർമ്മിച്ചത്. ഒരേസമയത്തായിരുന്നുഇരു ചിത്രങ്ങളുടെയും ചിത്രീകരണം. രണ്ട് ചിത്രങ്ങളും സാമ്പത്തിക വിജയം നേടാതെ പോയത് ജിയോ കുട്ടപ്പനെ തളർത്തി . മണിരത്നത്തിന്റെ മൂത്ത സഹോദരനും തമിഴിലെ പ്രമുഖ നിർമ്മാതാവുമായ ജി.വി എന്ന ജി. വെങ്കിടേശ്വരനായിരുന്നു ഉണരൂവിന്റെ ഫൈനാൻസർ. പിന്നീട് നിർമ്മാണ മേഖലയിലെ കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് 2003 മേയ് 3ന് ചെന്നൈയിലെ വസതിയിൽ ജി.വെങ്കിടേശ്വരൻ ജീവനൊടുക്കി. സാമ്പത്തികമായി ഉണ്ടായ തിരിച്ചടികളെ തുടർന്ന് ജിയോ കുട്ടപ്പൻ നിർമ്മാണ രംഗത്തുനിന്ന് പിൻമാറുകയാണ് ഉണ്ടായത്. തുടർന്ന് നവോദയ നിർമ്മിക്കുന്ന ചിത്രങ്ങളുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചു. അവസാന നാളിലും മലയാള സിനിമയുടെ സ്പദന്ദനം അറിയുന്നുണ്ടായിരുന്നു.


Business ⏭️

Back to top button