NEWS
പാലാ നഗരസഭ: കേരള കോൺഗ്രസ് (എം) തിരിച്ചെത്തി; അങ്കം ഇനിയും ബാക്കി… ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഉടൻ!

പാലാ ∙ കേരള കോൺഗ്രസ് (എം) + കോൺഗ്രസ് വിമതർ + സിപിഎം = പാലാ നഗരസഭ ഭരണം. പാലായിലെ പുതിയ രാഷ്ട്രീയ സമവാക്യം ഇങ്ങനെ. മൂന്നു പതിറ്റാണ്ട് തുടർഭരണം നടത്തിയ നഗരസഭയിൽനിന്ന് ഏഴുമാസം മുൻപ് പുറത്തായതിന്റെ ആഘാതത്തിൽ നിന്നു കേരള കോൺഗ്രസിന്റെ (എം) ആഘോഷമായ തിരിച്ചുവരവ് ഈ സമവാക്യത്തിലുണ്ട്. പാലായിൽ ചരിത്രം രചിച്ചിട്ടും സ്ഥാനം വിട്ട് പടിയിറങ്ങേണ്ടി വന്ന യുഡിഎഫിന്റെയും കോൺഗ്രസിന്റെയും തോൽവി ഇതേ സമവാക്യത്തിന്റെ മറുവശം.വലിയ ഒറ്റക്കക്ഷി കേരള കോൺഗ്രസ് (എം) കോൺഗ്രസ് വിമതർക്കു പുറത്തു നിന്നുള്ള പിന്തുണ എന്ന നയമാണു കേരള കോൺഗ്രസ് (എം) സ്വീകരിക്കുന്നത്. എങ്കിലും തങ്ങളുടെ ‘തലസ്ഥാനത്തെ’ നഗരഭരണത്തിൽ പങ്കാളികളാകുന്നു എന്നതു പാർട്ടിയെ സംബന്ധിച്ച് ഏറ്റവും ആഹ്ലാദം നൽകുന്ന കാര്യം. പാർട്ടിയെയും ചെയർമാനെയും നിരന്തരം ആക്രമിച്ചുകൊണ്ടിരുന്ന പുളിക്കക്കണ്ടം കുടുംബത്തിന്റെ സ്വതന്ത്ര മുന്നണിയെ ഭരണത്തിനു പുറത്താക്കിയതും ആശ്വാസം. 10 സീറ്റുമായി നഗരസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി കേരള കോൺഗ്രസ് (എം) ആണ്. എന്നാൽ ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനാകാതെ പോയി. പുതിയ സാഹചര്യത്തിൽ നഗര വികസന മുന്നണിയിൽ ഏറ്റവും വലിയ ഫാക്ടർ കേരള കോൺഗ്രസ് (എം) തന്നെ.കൂറുമാറ്റം, അയോഗ്യത; അങ്കം ഇനിയും ബാക്കി നഗരസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഉടൻ നടക്കും. ഇതിൽ യുഡിഎഫ് വിമതരായ ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ എന്നിവർ അവകാശ വാദം ഉന്നയിക്കുന്നു. കേരള കോൺഗ്രസിന്റെ (എം) ബിജു പാലൂപ്പടവനും ഈ സ്ഥാനത്തിൽ നോട്ടമുണ്ട്. എന്നാൽ ഔദ്യോഗികമായ ആവശ്യം ഉന്നയിച്ചിട്ടില്ല. അടുത്തു തന്നെ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിന്റെ തീയതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കും.
Fashion ⏭️


