CINEMA

ക്ലാഷിന് നയൻതാരയില്ല

ഹായ് റിലീസ് മാറ്റി

സൂര്യയുടെ വിശ്വനാഥ് ആന്റ് സൺസുമായി ക്ളാഷിന് നയൻതാര ചിത്രം ഹായ് എത്തില്ല. ചിത്രത്തിന്റെ റിലീസ് മാറ്റി എന്നാണ് വിവരം. പുതിയ തീയതി പിന്നീട് അറിയിക്കും. .മൂന്നു വർഷത്തിനുശേഷം എത്തുന്ന നയൻതാരയുടെ തമിഴ് ചിത്രം ആണ് ഹായ്. നയൻതാരയും കവിനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹായ് സംവിധാനം ചെയ്യുന്നത് വിഷ്ണു എടവൻ ആണ്. റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിലൂടെ ഇരുവരും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ലിഫ്ട്, ദാദ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധേയനാണ് കവിൻ.

സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം. അതേസമയം വിശാൽ നായകനായും ആദ്യമായി സംവിധായകനായും എത്തുന്ന മകുടം സൂര്യ ചിത്രം വിശ്വനാഥ് ആന്റ് സൺസിനൊപ്പം ആഗസ്റ്റ് 14ന് റിലീസ് ചെയ്യും. ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് ആണ് മകുടം നിർമ്മിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 99-മത്തെ സിനിമയും വിശാൽ നായകനാവുന്ന 35-മത്തെ സിനിമയുമാണ് മകുടം. വൃദ്ധന്റെ വേഷത്തിൽ ഉൾപ്പടെ മൂന്നു ഗെറ്റപ്പുകളിൽ വിശാൽ എത്തുന്ന ചിത്രം വമ്പൻ കാൻവാസിൽ ഒരുക്കുന്ന മാസ് ആക്ഷൻ എന്റർടെയ്നറാണ് . ദുഷാര വിജയനാണ് നായിക. അഞ്ജലിയും പ്രധാന വേഷത്തിൽ എത്തുന്നു.


Business ⏭️

Back to top button