CINEMA

ലവ് ആന്റ് വാർ പാക്കപ്പ് 31ന്

ഇതിഹാസ സംവിധായകൻ സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ലവ് ആന്റ് വാർ എന്ന ബ്രഹ്മാണ്ഡ ചിത്രം 2027 ജനുവരി 21ന് റിലീസ് ചെയ്യും. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി തിയേറ്ററിൽ എത്തിക്കുന്നതിന് ധ്രുതഗതിയിൽ ആണ് ചിത്രീകരണം പുരോഗമിക്കുന്നത്. മുംബയ് ഗോശൈവായിലെ ഗോയൽ പാംസിൽ കഴിഞ്ഞ ദിവസം ആരംഭിച്ച അവസാന ഷെഡ്യൂളിൽ രണ്ട് നൃത്ത രംഗങ്ങളും രണ്ടു വലിയ യുദ്ധ രംഗങ്ങളും ചിത്രീകരിക്കും.

നൂറുകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കുന്നതാണ് യുദ്ധ രംഗങ്ങൾ. ലവ് ആന്റ് വാർ പൂർത്തിയായ ശേഷം സെപ്തംബർ ആദ്യം രാമായണയുടെ പ്രൊമോഷന് രൺബീർ കപൂറിന് പങ്കെടുക്കേണ്ടതുണ്ട്. ത്രികോണ പ്രണയകഥ പറയുന്ന ലവ് ആന്റ് വാർ ആഗസ്റ്റ് 31ന് പൂർത്തിയാകും.2022ൽ ബ്രഹ്മാസ്ത്ര: പാർട്ട് -വൺ-ശിവയ്ക്കുശേഷം രൺബീറും ആലിയയും ബിഗ് സ്ക്രീനിൽ ഒരുമിക്കുന്നു എന്നത് ആകർഷണീയതയാണ്.

സവാരിയയ്ക്ക ശേഷം ബൻസാലിക്ക് ഒപ്പം രൺബീർ കപൂർ ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. 2022ൽ ആലിയ ഭട്ട് അഭിനയിച്ച ഗംഗുബായ് കത്തിയവാടി എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതും സവിശേഷതയാണ് . ഛാവയുടെ ബ്ളോക് ബസ്റ്റർ വിജയത്തിനുശേഷം എത്തുന്ന വിക്കി കൗശൽ ചിത്രം കൂടിയാണ് ലവ് ആന്റ് വാർ.

പുതുവർഷത്തിൽ ബി ടൗൺ ഉറ്റുനോക്കുന്ന പ്രധാന ബോളിവുഡ് ചിത്രം ആണ് ലവ് ആന്റ് വാർ. ബെൻസാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഒട്ടനവധി പ്രതിസന്ധികളെ നേരിടേണ്ടി വന്നു.എല്ലാത്തിനെയും അതിജീവിച്ചാണ് ലവ് ആന്റ് വാർ എത്തുന്നത്. റിപ്പബ്ലിക് ദിനത്തിൽ പ്രണയവും യുദ്ധവും ഒരുമിച്ച് എത്തുന്ന ചിത്രം ഹിന്ദി,​ തമിഴ്,​ തെലുങ്ക്,​ തമിഴ് ഭാഷകളിൽ റിലീസ് ചെയ്യും.

English Summary

Sanjay Leela Bhansali’s epic film “Love and War,” starring Ranbir Kapoor, Alia Bhatt, and Vicky Kaushal, is slated for a January 21, 2027 release. The final production schedule is currently underway in Mumbai, featuring significant dance and war sequences. This triangular love story is expected to complete filming by August 31 and will be released in Hindi, Tamil, and Telugu.


Business ⏭️

Back to top button