NEWS

ബിജെപി കൗൺസിലർക്ക് പരോൾ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്


തിരുവനന്തപുരം ∙ എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ.സുഗതന്റെ അപേക്ഷയ്ക്ക് അനുകൂല മറുപടി നൽകിയ സംഭവത്തിൽ ആഭ്യന്തര അണ്ടർ സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വകുപ്പിന്റെ വിലയിരുത്തൽ.തദ്ദേശ വകുപ്പ് കൈമാറിയ കത്ത് അതേപടി പകർത്തി സുഗതനു കൈമാറുക മാത്രമാണ് ആഭ്യന്തര അണ്ടർ സെക്രട്ടറി ചെയ്തതെന്നാണ് വകുപ്പിന്റെ നിഗമനം. സംഭവത്തിൽ, തദ്ദേശ അണ്ടർ സെക്രട്ടറി ചിത്ര പി.അരുണിമയെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.


Fashion ⏭️

Back to top button