CINEMA
‘വിസിറ്റർ’ പറവൂരിൽ ആരംഭിച്ചു

ഉർവശി,നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന വിസിറ്റർ നോർത്ത് പറവൂരിൽ ചിത്രീകരണം ആരംഭിച്ചു . ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നീതു മാത്യു എഴുതുന്നു. ഇ എം കെ ഛായാഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകരുന്നു.
എഡിറ്റിംഗ്- നിധിൻ രാജ് അറോൾ, കോ പ്രൊഡ്യൂസേഴ്സ്- അനൂപ് ഹോർമിസ്, അനിൽ തമാലം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുകുമാർ തെക്കേപ്പാട്ട്,മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട്-അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്,കോസ്റ്റ്യൂം- സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,ഫൈനൽ മിക്സ്-എംആർ രാജാകൃഷ്ണൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രഹാം, പി. ആർ .ഒ -എ. എസ്. ദിനേശ്.
Business ⏭️


