CINEMA

ഖലീഫ കിംഗ് ആയി പൃഥ്വി

വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയിൽ മാ​മ്പ​റ​യ്ക്ക​ൽ​ ​ആമിർ ​അ​ലി​ ​എ​ന്ന​ ​ സ്റ്റൈലിഷ് കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നതിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ​സ്വ​ർ​ണ്ണ​ ​ക​ള്ള​ക്ക​ട​ത്തി​ന്റെ​ ​പ​ശ്‌​ചാ​ത്ത​ല​ത്തി​ൽ​ ​വ​ലി​യ​ ​കാ​ൻ​വാ​സി​ൽ​ ​ക​ഥ​ പ​റ​യു​ന്ന​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​എ​ന്റ​ർ​ടെ​യ്ന​റാ​ണ് ഖലീഫ .​ ​മാ​സ് ​സ്റ്റൈ​ലി​ഷ് ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​റാ​യി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്രം,​ ​ത്ര​സി​പ്പി​ക്കു​ന്ന​ ​ചേ​സ് ​രം​ഗ​ങ്ങ​ൾ​ ​കൊ​ണ്ടും​ ​ആ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ൾ​ ​കൊ​ണ്ടും​ ​സ​മ്പ​ന്ന​മാ​യി​രി​ക്കും. ആഗസ്റ്റ് 20ന് റിലീസ് ചെയ്യും.

തെന്നിന്ത്യൻ താരം മാ​ള​വി​ക​ ​ശ​ർ​മ്മ​ ​ ​ആണ് നാ​യി​ക .​ ​ ​ ​ബോ​ളി​വു​ഡ് ​താ​രം​ ​നി​തി​ൻ​ ​മു​കേ​ഷ് ​ ​പ്ര​തി​നാ​യ​ക​നായി എത്തുന്നു.​ ​

നി​തി​ൻ​ ​മു​കേ​ഷി​ന്റെ​ ​ബോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്രത്തിൽ സർപ്രൈസിംഗ് ക്യാമിയോകളുമുണ്ട്. ഇന്ദ്രൻസാണ് മറ്റൊരു പ്രധാന താരം. ജി​നു​ ​എ​ബ്ര​ഹാം​ ആണ് ​ര​ച​ന ​.​ ​ജി​നു​ ​ഇ​ന്നോ​വേ​ഷ​ന്റ​ ​ബാ​ന​റി​ൽ​ ​ജി​നു​ ​എ​ബ്ര​ഹാ​മും​ ​സൂ​ര​ജ് ​കു​മാ​റും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​സ​ഹ​നി​ർ​മ്മാ​താ​വ് ​-​ ​സി​ജോ​ ​സെ​ബാ​സ്റ്റ്യ​ൻ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​ജോ​മോ​ൻ​ ​ടി​ ​ജോ​ൺ,​ ​സം​ഗീ​തം​ ​-​ ​ജേ​ക്സ് ​ബി​ജോ​യ്,​ ​എ​ഡി​റ്റിം​ഗ് ​-​ ​ച​മ​ൻ​ ​ചാ​ക്കോ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​ ​-​ ​മോ​ഹ​ൻ​ദാ​സ്,​ ​ആ​ക്ഷ​ൻ​ ​-​ ​യാ​നി​ക് ​ബെ​ൻ. പി.ആർ. ഒ ശബരി.

ഗെയിം കിംഗ് ആയി ഡിക്യു ദുൽഖർ​പ്പാട്ട് വീണ്ടും

സ്റ്റൈലിഷ് മാസ് ലുക്ക് ,​ ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന മേക്കിംഗ്. ദുൽഖർ സൽമാന്റെ ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമായിരിക്കും ഐ ആം ഗെയിം എന്ന സൂചനയുമായി ട്രെയിലർ പുറത്തിറങ്ങി.ആഗസ്റ്റ് 20ന് ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറായി റിലീസ് ചെയ്യുന്ന ചിത്രം ദുൽഖറിന്റെ നാൽപതാം സിനിമയാണ്. ആർ.ഡി എക്സ് എന്ന ബ്ളോക് ബസ്റ്ററിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടി സംയുക്ത വിശ്വനാഥൻ ആണ് നായിക. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കയാദു ലോഹർ,കതിർ,​ പാർത്ഥ് തിവാരി, തുടങ്ങിയവരാണ് മറ്റു താരങ്ങൾ.മിഷ്കിന്റെയും സംയുക്ത വിശ്വനാഥന്റെയും മലയാള അരങ്ങേറ്റം ആണ് . ജേക്സ് ബിജോയ് യുടെ ഈണത്തിൽ ദുൽഖർ ആലപിച്ച ഗാനവും എം ആം ഗെയിമിലുണ്ട്. ആദ്യമായാണ് ജേക്സിന്റെ സംഗീതത്തിൽ ദുൽഖർ പാട്ട്. ജിംഷ് ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം. തിരക്കഥ ആദർശ് സുകുമാരനും ഷഹബാസ് റഷീദും ചേർന്നാണ്. സംഘട്ടനം അൻപറിവ് ,പി.ആർ.ഒ. ശബരി.


Business ⏭️

Back to top button