CINEMA

എസ്‌യു അരുൺകുമാർ ചിത്രത്തിൽ കമൽഹാസൻ

വിക്രം നായകനായ വീര ധീരശൂരനുശേഷം എസ്.യു. അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽഹാസൻ നായകൻ. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് നിർമ്മാണം. 47വർഷങ്ങൾക്കുശേഷം രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ചിത്രത്തിനുശേഷമായിരിക്കും എസ്.യു.അരുൺ കുമാർ ചിത്രം ഒരുങ്ങുക. നെൽസൺ കഥ എഴുതി സംവിധാന ചെയ്യുന്ന കമൽ- രജനി ചിത്രം കമൽഹാസന്റെ രാജ് കമൽഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മുവീസും ചേർന്നാണ് നിർമ്മാണം. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു. മലയാളിയായ രാജീവ് മേനോൻ ക്യാമറ ചലിപ്പിക്കുന്നു.

കമൽഹാസൻ നായകനായി ആക്ഷൻ കൊറിയോഗ്രാഫേഴ്സായ അൻപറിവ് സംവിധാനം ചെയ്യുന്ന ചിത്രം നീളുന്ന സാഹചര്യം ആണെന്ന് അറിയുന്നു. അൻപറിവ് ചിത്രവും രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ആണ് നിർമ്മിക്കുക. രജനികാന്ത് നായകനായി അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ധർമ്മൻ എന്ന ചിത്രം നിർമ്മിക്കുന്നതും കമൽഹാസൻ ആണ്. ചിത്രീകരണം പുരോഗമിക്കുന്ന ധർമ്മനിൽ സിമ്രാൻ, റാഷി ഖന്ന എന്നിവരാണ് നായികമാർ. രുക്മിണി വസന്ത് നിർണായക വേഷത്തിൽ എത്തുന്നുണ്ട്.അധർമ്മം ചെയ്യുന്ന ഡോക്ടറുടെ വേഷം ആണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്.

അതേസമയം വിജയ് സേതുപതി ചിത്രങ്ങളായ പന്നൈയാരും പദ്മിനിയും. സേതുപതി, സിന്ദാബാന്ദ്, സിദ്ധാർത്ഥ് അഭിനയിച്ച ചിത്ത എന്നിവയാണ് എസ്.യു. അരുൺകുമാറിന്റെ മറ്റു ചിത്രങ്ങൾ. ഈ ചിത്രങ്ങൾ എല്ലാം കലാമൂല്യം കൊണ്ടും ശ്രദ്ധ നേടി. മണിരത്നം സംവിധാനം ചെയ്ത തഗ്‌ലൈഫ് ആണ് ഒടുവിൽ റിലീസ് ചെയ്ത കമൽ ചിത്രം. മൂന്നു പതിറ്റാണ്ടിനുശേഷം കമൽഹാസനും മണിരത്നവും ഒരുമിച്ച തഗ്‌ലൈഫ് പ്രേക്ഷക പ്രതീക്ഷ നിലനിറുത്തിയില്ല.


Business ⏭️

Back to top button