NEWS

വരുന്നു വമ്പൻ അടി? റഷ്യയ്ക്കെതിരെ പുത്തൻ ഉപരോധ വോട്ടെടുപ്പുമായി യുഎസ് സെനറ്റ്, ഇന്ത്യയെ കാത്ത് 100% തീരുവ ഷോക്ക്?


യുക്രെയ്ന് എതിരായ യുദ്ധം അവസാനിപ്പിക്കാൻ തയാറാവാത്ത റഷ്യയെ സാമ്പത്തികമായി കൂടുതൽ തകർക്കുന്നത് ലക്ഷ്യമിട്ട് കടുത്ത നടപടികളിലേക്ക് യുഎസ്. റഷ്യയ്ക്കുമേൽ ഉപരോധം കൂടുതൽ കടുപ്പിക്കുന്ന പുത്തൻ ബിൽ പാസാക്കാനുള്ള വോട്ടെടുപ്പിലേക്ക് കടക്കാൻ യുഎസ് സെനറ്റ് തീരുമാനിച്ചു.അന്തരിച്ച സെനറ്റ് അംഗവും റഷ്യയുടെ കടുത്ത വിമർശകനുമായിരുന്ന ലിൻഡ്സെ ഗ്രഹാമിന്റെ പേരിലാണ് പുതിയ ബിൽ വരുന്നത്. റഷ്യയിൽ നിന്ന് എണ്ണ ഉൾപ്പെടെ വാങ്ങുന്ന ഇന്ത്യയടക്കം 5 രാജ്യങ്ങളെ പ്രധാനമായും ഉന്നമിടുന്നതാണ് ബിൽ. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ 500% തീരുവ ചുമത്തണമെന്ന് നേരത്തേ ലിൻഡ്സെ ഗ്രഹാം ആവശ്യപ്പെട്ടിരുന്നു. പുതിയ ബില്ലിൽ ഇതു 100 ശതമാനമാണെന്നതാണ് അറിയുന്നത്.


Fashion ⏭️

Back to top button