CINEMA

പ്രഭാസിന്റെ സ്പിരിറ്റ് , കത്രീനയുടെയും

റിബൽ സ്‌റ്റാർ പ്രഭാസ് നായകനായി സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്യുന്ന സ്‌പിരിറ്റ് എന്ന ചിത്രത്തിൽ ബോളിവുഡ് താരം കത്രീന കൈഫ്. ചിത്രത്തിൽ നിർണായക വേഷത്തിൽ ആണ് കത്രീന എത്തുന്നത്. തെലുങ്കിൽ കത്രീന അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം ആണ് സ്‌പിരിറ്റ്.

വെങ്കടേഷ് നായകനായി മല്ലേശ്വരിയിൽ 2004ൽ അഭിനയിച്ചാണ് തെലുങ്കിൽ എത്തുന്നത്. നന്ദമുരി ബാലകൃഷ്ണ ചിത്രം അല്ലാരി പിഡുഗുവിൽ കത്രീന നായികയായിരുന്നു. 21 വർഷത്തിനുശേഷം ആണ് കത്രീന തെലുങ്ക് സിനിമയുടെ ഭാഗമാകുന്നത്. അർജുൻ റെഡ്‌ഡി, കബീർ സിംഗ്, അനിമൽ തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്യുന്ന സ്പിരിറ്റിൽ ബോളിവുഡ് താരം ത്രിപ്തി ദ്രിമ്രി ആണ് നായിക. ഡാർക്ക് ക്രൈം ത്രില്ലർ സ്വഭാവത്തിൽ ആണ് സ്‌പിരിറ്റ് ഒരുക്കുന്നത്. വിവേക് ഒബ്‌റോയ് ആണ് വില്ലൻ. സ്‌പിരിറ്റിന്റെ ടൈറ്റിൽ ടീസറിൽ പ്രഭാസ്, പ്രകാശ് രാജ് എന്നിവരുടെ ശബ്ദസാന്നിദ്ധ്യമുണ്ടായിരുന്നു. ഭൂഷൺ കുമാറിന്റെ ടി – സീരിസും, സന്ദീപ് റെഡ്‌ഡിയുടെ ഭദ്രകാളി പിക്‌ചേഴ്സും ചേർന്നാണ് നിർമ്മാണം. അതേസമയം

പ്രഭാസ് നായകനായി ഹനു രാഘവപുടി രചനയും സംവിധാനവും നിർവഹിക്കുന്ന ഫൗസി ഡിസംബർ 3ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. 1940കളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര ചിത്രത്തിൽ യോദ്ധാവായാണ് പ്രഭാസ് എത്തുന്നത്. സീതാ രാമം’ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും പ്രതീക്ഷകൾ ഏറെയാണ്. ഇമാൻവി ആണ് നായിക. ബോളിവുഡ് താരങ്ങളായ അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുടിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസിന്റെ ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്.


Business ⏭️

Back to top button