CINEMA

മെറിയായി ഐശ്വര്യ രാജ് , മെറി ബോയ്‌സ് പോസ്‌റ്റർ

പുതുമുഖ താരങ്ങൾക്ക് അവസരം ഒരുക്കി മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന മെറി ബോയ്‌സ് എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. പ്രധാന കഥാപാത്രമായ മെറിയെ പരിചയപ്പെടുത്തുന്നതാണ് പോസ്റ്റർ. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയിലെ താരം ഐശ്വര്യരാജ് ആണ് മെറി ബോയ്‌സിലെ നായിക മെറി . വരും ദിവസങ്ങളിൽ മറ്റു ക്യാരക്ഏർ പോസ്റ്ററുകളും പുറത്തിറങ്ങും. നവാഗതനായ മഹേഷ് മാനസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ റിലീസ് ചെയ്യും. കീർത്തി പി.എസ്, ശ്വേതവാര്യർ, പാർവതി അയ്യപ്പദാസ്, ആതിര രാജീവ് എന്നീ പുതുമുഖ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്നു. മാജിക് ഫ്രെയിംസിന്റെ 38-ാമത്തെ ചിത്രമായ മെറി ബോയ്‌സ് പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ക്യാമ്പസ് ചിത്രം ആയിരിക്കും. വിശാഖ് നായർ, റോഷൻ അബ്ദുൽ റഹൂഫ്, സാഫ് ബോയ്, ഷോൺ ജോയ്, ബിന്ദുപണിക്കർ, മൂർ, അഖിൽ കവലയൂർ, ശ്രീജിത്ത് രവി, ജെയിംസ് ഏല്യ എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സാം സി.എസ്. ആണ്.

തിരക്കഥ, സംഭാഷണം ശ്രീപ്രസാദ് ചന്ദ്രൻ, കോ – പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ഛായാഗ്രഹണം: ഫയസ് സിദ്ദിഖ്, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, പ്രൊഡക്‌ഷൻ ഇൻചാർജ് അഖിൽ യശോധരൻ, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ, വിതരണം: മാജിക് ഫ്രെയിംസ് റിലീസ്.


Business ⏭️

Back to top button