ശരത് കുമാർ ചിത്രവുമായി കാവ്യാ ഫിലിംസ് തമിഴിൽ

ജോജു ജോർജ് നായകനായി അഭിനയിച്ച് സംവിധാനം ചെയ്യുന്ന പരിപാടി ചാലക്കുടിയിൽ പുരോഗമിക്കുന്നു. ചിത്ര പ്രദീപ് ആണ് നായിക. ഫെനി എന്ന വെബ് സീരിസിലും അറ്റ് വാർ വിത്ത് ദ വേൾഡ് തുടങ്ങി നിരവധി ഹ്രസ്വചിത്രങ്ങളിലും തിളങ്ങിയ താരം ആണ് ചിത്ര പ്രദീപ് . ഹാപ്പിലി എവർ ആഫ്റ്റർ എന്ന മ്യൂസിക് വിഡിയോയും ഏറെ ആരാധകരെ നേടിക്കൊടുത്തു. ഗായിക , ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ജോജു ജോർജിനൊപ്പം നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു. സൈജു കുറുപ്പ് അതിഥി വേഷത്തിൽ എത്തുന്നു. ഈ മാസം അവസാനത്തോടെ പാക്കപ്പ് ആകും. 2018 , മാളികപ്പുറം , രേഖാചിത്രം, ആട് 3 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം കാവ്യ ഫിലിം കമ്പനി നിർമ്മിക്കുന്ന പരിപാടിയുടെ ക്യാമറ രാജീവ് രവി ആണ്. സംഘട്ടനം അൻപറിവ് , സൂപ്പർഹിറ്റ് തമിഴ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് പരിപാടി .
Business ⏭️


