ചാക്കോച്ചൻ ഒരാഴ്ച നേരത്തേ , ഉന്മാദം ജൂലായ് 31ന്

കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിക്കുന്ന ഉന്മാദം ജൂലായ് 31ന് റിലീസ് ചെയ്യും. നേരത്തേ ആഗസ്റ്റ് 7ന് റിലീസ് പ്രഖ്യാപിച്ചതാണ്. പ്രശസ്ത ചിത്രസംയോജകൻ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ഉന്മാദം.
കുടുംബജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഷെല്ലി എന്ന പൊലീസ് കോൺസ്റ്റബിൾ, അമാനുഷിക സ്വഭാവമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നതും തെളിയിക്കപ്പെടാത്തതുമായ കേസ് പുനരന്വേഷിക്കുന്നതും നിഗൂഢതകൾ വർദ്ധിക്കുന്നതുമാണ് ഇതിവൃത്തം. പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ ‘ഉന്മാദത്തിന് ദേശീയ പുരസ്കാര ജേതാവ് ഷാഹി കബീർ രചന നിർവഹിക്കുന്നു.
സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നചിത്രംകുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു ചിത്രസംയോജനം സംവിധായകൻ കിരൺദാസ് ആണ് . ഛായാഗ്രഹണം: അർജുൻ സേതു, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
Source link


