CINEMA

‘അതിരടി’ താരം ഷേർഷാ  ഷെരീഫ്  വിവാഹിതനായി; വീഡിയോ പങ്കുവച്ച് നടൻ


ഷേർഷാ ഷെരീഫിന്റെ വിവാഹചിത്രങ്ങൾ

നടനും തിരക്കഥാകൃത്തുമായ ഷേർഷാ ഷെരീഫ് വിവാഹിതനായി. നിത്യ സോളമനാണ് വധു. രജിസ്റ്റർ ഓഫീസിൽ വച്ച് കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

‘ഈ സ്വാതന്ത്ര്യ ദിനത്തിൽ ഒരു പോരാളി ഒഫീഷ്യലായി എന്റെ കൂടെ കൂടി. കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി’ – എന്ന അടിക്കറിപ്പോടെയാണ് ഷേർഷ വിവാഹ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്. നിരവധി താരങ്ങളാണ് ഷേർഷയ്ക്കും ഭാര്യയ്ക്കും ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. നടനും സംവിധായകനുമായ ബേസിൽ ജോസഫ്, നടിമാരായ നിഖില വിമൽ, കല്യാണി പണിക്കർ, ഗൗതമി നായർ, നടൻ അരുൺ കുര്യൻ തുടങ്ങിയവരും ആശംസകൾ അറിയിച്ചിട്ടുണ്ട്.


ടൊവിനോ തോമസ് -ബേസിൽ ജോസഫ് ചിത്രം ‘അതിരടി’യിലൂടെ ശ്രദ്ധേയനാണ് ഷേർഷ ഷെരീഫ്. ചിത്രത്തിൽ ആൽഫാ മെയിൽ വിവി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഗൗരി ജി കിഷൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ‘ലിറ്റിൽ മിസ് റാവുത്തർ’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്. ആ ചിത്രത്തിലെ നായകനും ഷേർഷ തന്നെയായിരുന്നു. ബാഡ്‌ ബോയ്സ്, നിഴൽ, മൂൺവാക്ക്, അതിരടി, മധുവിധു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘ലോ ആൻഡ് ഓർഡർ’ ആണ് റിലീസിനെത്താനുള്ള ഷേർഷയുടെ ഏറ്റവും പുതിയ ചിത്രം.

English Summary

Actor and screenwriter Shersha Sherief has married Nithya Solomon. The couple tied the knot in a simple ceremony at the register office, attended by close family and friends. Sherief shared a wedding video on social media to announce the news. Several celebrities, including Basil Joseph and Nikhila Vimal, extended their congratulations to the newlyweds.
RELATED TOPICS: SHERSHA SHERIEF, NITHYA SOLOMON, MALAYALAM ACTOR MARRIAGE, SHERSHA SHERIEF MARRIAGE


Business ⏭️

Back to top button