NEWS

ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് ‘സപ്തധാരകളെന്ന്’ മോദി; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചു- പ്രധാനവാർത്തകൾ


സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള യാത്രയിലാണ് നാമെന്നും 80–ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വിവിധയിടങ്ങളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളായിരുന്നു ഇന്നത്തെ പ്രധാന വാർത്ത. അതിനിടെ കോൺഗ്രസിന്റെ നിലപാടിനു വിരുദ്ധമായി എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ സമയത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു. അരുണാചലിലെ മിന്നൽ പ്രളയവും കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലുള്ള കാവേരി വന്യജീവി സങ്കേതത്തിനു കീഴിലെ ഷാഗ്യ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടതും ഇന്നത്തെ പ്രധാന വാർത്തയാണ്. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വപ്നങ്ങൾ ഇനി വലുതാകുകയാണ്. സ്വപ്നങ്ങൾ വലുതാകുമ്പോൾ നമ്മുടെ ചിന്തകൾ വിശാലമാകും. അതിലൂടെ കഴിവുകൾ വർധിക്കും, സ്വപ്നങ്ങൾ ദൃഢമാകുമ്പോൾ വെല്ലുവിളി അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ധൈര്യം താനേ വന്നു ചേരും. ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള യാത്രയിലാണ് നാമെന്നും 80–ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലുള്ള കാവേരി വന്യജീവി സങ്കേതത്തിനു കീഴിലെ ഷാഗ്യ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അന്തോണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് മരിച്ചത്.


Fashion ⏭️

Back to top button