NEWS

‘ജയിലിൽ അല്ല, ഞാനെന്റെ പഞ്ചിൽ ഇരിക്കുകയാണ്’ ; മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ ഹെലൻ ഓഫ് സ്പാർട്ടയുടെ പുതിയ വീഡിയോ

കാസർകോ‌ട് : മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്.ആർ. ധന്യ പുതിയ വീഡിയോയുമായി രംഗത്ത്. ‘ ഞാൻ ജയിലിൽ അല്ല,​ ഞാനെന്റെ പഞ്ചിൽ ഇരിക്കുകയാണ്. അച്ഛനെയും അമ്മയെയു ംവിളിച്ച് ബുദ്ധിമുട്ടിക്കരുത്. നിലവിൽ ഡിവൈ.എസ്.പി ഓഫീസിൽ എത്തിയിരിക്കുകയാണ്. ഇവിടെ ഒരു ആവശ്യത്തിന് വന്നിരിക്കുകയാണ്. എല്ലാരും കൂടെ അച്ഛനെും അമ്മയെയും വിളിച്ച് ബുദ്ധിമുട്ടിക്കരുത് എന്നും ഇൻസ്റ്രഗ്രാമിലെ പുതിയ വീഡിയോയിൽ ധന്യ അവകാശപ്പെട്ടു.

കുമ്പളയിൽ വാഹന പരിശോധന്ക്കിടെയാമ് പെരുമ്പള സ്വദേശി ധന്യ പിടിയിലായത്. ഇന്നലെ അർദ്ധരാത്രി രണ്ടു മണിയോടെയാണ് ധന്യയുടെ വാഹനം പൊലീസ് പിടികൂടിയത്. ദേശീയപാത 66ൽ റോഡിന്റെ മദ്ധ്യഭാഗത്ത് ധന്യ കാർ നിറുത്തിയിട്ടിരുന്നു. ഇത് കണ്ട് പൊലീസ് എത്തിയപ്പോഴേക്കും കാർ അമിതവേഗത്തിൽ ഓടിച്ചുപോയി. ശേഷം ഉദ്യോഗസ്ഥർ പിന്തുടർന്ന് ബന്തിയോടുള്ള ഭഗവതി നഗറിൽ വച്ചാണ് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാമ് ഇവർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ധന്യയിൽ നിന്ന് ഫൈൻ ഈടാക്കിയ ശേഷം കാർ വിട്ടുകൊടുത്തെന്നാണ് വിവരം.
RELATED TOPICS: HELEN OF SPARTA, HELEN OF SPARTA CASE, HELEN OF SPARTA VIDEO, HELEN OF SPARTA VIRAL VIDEO


Source link
NEWS

Back to top button