LATEST NEWS
മാനസിക വെല്ലുവിളി നേരിടുന്ന മകൻ അമ്മയുടെ മൃതദേഹത്തിന് കാവലിരുന്നത് 4 ദിവസം; മരണവിവരം പുറത്തറിയുന്നത് മാതൃദിനത്തിൽ

മാങ്ങാനം ∙ നാലുദിവസം മുൻപ് മരിച്ച അമ്മയുടെ മൃതദേഹത്തിനു കാവലിരുന്ന് മാനസിക വെല്ലുവിളി നേരിടുന്ന മകൻ. ഒടുവിൽ അമ്മയുടെ മരണവിവരം പുറത്തറിയുന്നത് മാതൃദിനത്തിൽ. മാങ്ങാനം താമരശ്ശേരി അമ്പലത്തിനു സമീപം കൊല്ലംപറമ്പിൽ (പ്രവീൺ നിവാസ്) പരേതനായ പി.ഐ.ഭാസ്കരന്റെ ഭാര്യ കെ.കെ.ഭാനുമതിയെയാണ് (മണി–80) മരിച്ചനിലയിൽ കണ്ടത്.
Source link


