LATEST NEWS
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു വരെ ആശ്രമജീവിതം; ബിഹാർ നവനിർമാൺ ആശ്രമത്തിലേക്കു താമസം മാറ്റി പ്രശാന്ത് കിഷോർ

പട്ന ∙ ബിഹാറിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു വരെ ആശ്രമജീവിതം നയിക്കുമെന്നു ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ. പട്ന വിമാനത്താവളത്തിനു സമീപമുള്ള വസതി ഒഴിഞ്ഞ പ്രശാന്ത് ഐഐടി പട്നയ്ക്കു സമീപമുള്ള ‘ബിഹാർ നവനിർമാൺ ആശ്രമത്തിലേക്കു താമസം മാറ്റി. ബിഹാറിൽ രാഷ്ട്രീയമാറ്റം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ മുഴുകിയ ആശ്രമജീവിതമാണ് നയിക്കുക. നിയമസഭാ തിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്കേറ്റ പരാജയത്തിന്റെ പേരിൽ രാഷ്ട്രീയം ഉപേക്ഷിക്കാൻ തയാറല്ലെന്നു പ്രശാന്ത് കിഷോർ വ്യക്തമാക്കി.
Source link


