NEWS
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഹെൽമറ്റ് നിർബന്ധമാക്കുന്നത് പരിശോധിക്കും: മന്ത്രി

തിരുവനന്തപുരം ∙ എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഹെൽമറ്റ് നിർബന്ധമാക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി സി.പി.ജോൺ നിയമസഭയെ അറിയിച്ചു. തോമസ് ഉണ്ണിയാടന്റെ ശ്രദ്ധ ക്ഷണിക്കലിനോടായിരുന്നു മറുപടി. ഇക്കാര്യത്തിൽ കേന്ദ്ര നിയമമാണ് നിലവിലുള്ളതെങ്കിലും മോട്ടർ വാഹന വകുപ്പിന് ചട്ടം നിർമിക്കാനുള്ള അവകാശം ഉപയോഗിച്ച് പരിഷ്കാരം നടപ്പാക്കാനാകും.ഇലക്ട്രിക് വാഹനമുൾപ്പെടെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് ഹെൽമറ്റ് നിർബന്ധമാണെങ്കിലും 250 വാട്സിൽ താഴെ പവറും 25 കിലോമീറ്ററിലെ താഴെ വേഗവുമുള്ള വാഹനങ്ങളെ നോൺ മോട്ടർ വെഹിക്കിൾ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തരം വാഹനങ്ങളെന്നു പറഞ്ഞ് ഇറങ്ങുന്നവയും അപകടത്തിൽപെടുന്നുണ്ട്. ഇവയ്ക്ക് ഇൻഷുറൻസും വേണ്ടാത്ത അവസ്ഥയാണെന്നും മന്ത്രി വ്യക്തമാക്കി.
Source link


