AUTO

എംവിഡിക്ക് ‘പണി’ കൊടുത്ത് എഐ ക്യാമറ; സീറ്റ് ബെൽറ്റ് ഇടാത്ത ഉദ്യോഗസ്ഥന് ഫൈൻ


ആലപ്പുഴ: വേലി തന്നെ വിളവു തിന്നപ്പോൾ, തുണയായെത്തിയത് നിർമിത ബുദ്ധി. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ച മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥന് പിഴയിട്ട് എഐ ക്യാമറ. ആലപ്പുഴ ജില്ലയിലെ മുളക്കുഴയില്‍ ഈ മാസം 25 നാണ് നിയമലംഘനം നടന്നത്. പിഴയടച്ച് വാഹനവകുപ്പ് തലയൂരി.ജീവിതത്തിലേക്കൊരു സീറ്റ് ബെല്‍റ്റ്പുതുതലമുറ വാഹനങ്ങളില്‍ എയര്‍ബാഗുകള്‍, എബിഎസ് ബ്രേക്കുകള്‍ തുടങ്ങി യാത്രക്കാരുടെ സുരക്ഷയ്ക്കായി നിരവധി സാങ്കേതിക വിദ്യകളുണ്ട്. എന്നാല്‍ സീറ്റ് ബെൽറ്റ് ധരിക്കുക എന്നത് ഏറ്റവും അടിസ്ഥാന ഘടകമാണ്. എയര്‍ബാഗ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. സീറ്റുബെൽറ്റ് ധരിക്കുന്നതിലൂടെ അപകടം മൂലമുണ്ടാകുന്ന മരണ കാരണമായേക്കാവുന്ന ക്ഷതങ്ങള്‍ 45 മുതല്‍ 50 ശതമാനം വരെയും ഗുരുതര പരുക്കുകള്‍ 45 ശതമാനവും വരെയും ഒഴിവാക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല പിന്‍സീറ്റ് യാത്രക്കാരുടെ ഗുരുതരമായ പരുക്കുകള്‍ 25 ശതമാനം വരെ കുറയ്ക്കാനും ഇതിലൂടെ സാധിക്കും.


Source link

Back to top button