BUSINESS
ഓണക്കാലത്ത് പ്രവാസികൾക്ക് ‘അടിപൊളി’ സദ്യയുണ്ണാം; കൊച്ചിയിൽ നിന്ന് വിഭവങ്ങളുമായി ലുലുവിന്റെ വിമാനങ്ങൾ

കൊച്ചി∙ പ്രവാസികൾക്ക് ഓണവും ഓണസദ്യയും ആഘോഷമാക്കാൻ കരുതലുമായി ലുലു ഗ്രൂപ്പ്. ഓണസദ്യയ്ക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും വാഴയിലയുമൊക്കെയായി ലുലുവിന്റെ പ്രത്യേക ചരക്കുവിമാനം കൊച്ചിയിൽ നിന്ന് ഗൾഫിലേക്ക് ഇന്നലെ പുറപ്പെട്ടു. 45 ടൺ വിഭവങ്ങളാണ് നാഷനൽ എയർലൈൻസിന്റെ കാർഗോ വിമാനത്തിലുള്ളത്. 60 ടണ്ണുമായി മറ്റൊരു വിമാനം ഇന്നും പുറപ്പെടും.ഓണക്കാലത്ത് പ്രവാസികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ പദ്ധതിയൊരുക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞിരുന്നു. ലുലു ഫെയർ എക്സ്പോർട്ടിന്റെ നേതൃത്വത്തിൽ മൂന്ന് ലക്ഷത്തിലധികം പഴം-പച്ചക്കറികളാണ് ഗൾഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിൽ എത്തിക്കുന്നത്. പ്രവാസികളുടെ ഇത്തവണത്തെ ഓണവും മികവുറ്റതാക്കാൻ ജിസിസിയിലെ ലുലു സ്റ്റോറുകൾ പൂർണസജ്ജമാണെന്ന് ലുലു ഗ്രൂപ്പ് അധികൃതർ പറഞ്ഞു.
Travel ⏭️


