NEWS

സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉപ്പിനു പകരം സോപ്പുപൊടി; 34 കുട്ടികൾ ആശുപത്രിയിൽ


പട്ന∙ സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉപ്പിനു പകരം അബദ്ധത്തിൽ അലക്കുപൊടി ചേർത്തതിനെത്തുടർന്ന് 34 വിദ്യാർഥികൾ ആശുപത്രിയിലായി. ബിഹാറിലെ നളന്ദയിലുള്ള പാർസ സ്കൂളിലാണ് ഉച്ചഭക്ഷണത്തിനുശേഷം വിദ്യാർഥികൾക്കു ഛർദിയും വയറുവേദനയുമുണ്ടായത്. 17 ആൺകുട്ടികൾക്കും 17 പെൺകുട്ടികൾക്കുമാണ് അസ്വസ്ഥതയുണ്ടായത്. ആഹാരത്തിന് അലക്കുപൊടിയുടെ മണമുണ്ടായിരുന്നതായി വിദ്യാർഥികൾ പറഞ്ഞു.ബിഹാർഷെരിഫ് സദർ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു നളന്ദ ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഹേംചന്ദ്ര പറഞ്ഞു. സന്നദ്ധ സംഘടനയാണ് സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. മറ്റൊരു സ്കൂളിൽനിന്നാണ് ഭക്ഷണം കൊണ്ടുവന്നതെന്ന് ഒരു അധ്യാപകൻ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.


Fashion ⏭️

Back to top button